നീരാളിയില്‍ മോഹന്‍ലാല്‍ പാടിയ പാട്ടും ഹിറ്റ് ചാര്‍ട്ടിൽ.

പി.ടി.ബിനുവിന്‍റെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസ്സിയാണ് സംഗീതം.

0

സിനിമയില്‍ സീസണല്‍ ഗായകനാണ് മോഹന്‍ലാല്‍. ദശാബ്ദങ്ങള്‍ നീണ്ട കരിയറില്‍
വിരലിലെണ്ണാവുന്ന തവണകളേ അദ്ദേഹം സ്വന്തം ശബ്ദത്തില്‍ പാടിയിട്ടുള്ളൂ. അതൊക്കെയും പ്രേക്ഷകസ്വീകാര്യത നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ അജോയ് വര്‍മ്മ ചിത്രം നീരാളിയില്‍ മോഹന്‍ലാല്‍ പാടിയ പാട്ടും ഹിറ്റ് ചാര്‍ട്ടിലേക്കുള്ള യാത്ര ആരംഭിച്ചു. ‘അഴകേ അഴകേ..’ എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ ഇന്നലെ പുറത്തെത്തിയ വീഡിയോ ഇപ്പോള്‍ യുട്യൂബ് ട്രെന്‍റിംഗ് ലിസ്റ്റിലുണ്ട്.

പി.ടി.ബിനുവിന്‍റെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസ്സിയാണ് സംഗീതം. മോഹന്‍ലാലിനൊപ്പം ശ്രേയ ഘോഷാലും ആലപിച്ചിരിക്കുന്നു. മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രം ഒരു സസ്പെന്‍സ് ത്രില്ലറാണ്. നദിയ മൊയ്തു, പാര്‍വ്വതി നായര്‍ എന്നിവര്‍ നായികമാരാവുന്നു. തിരക്കഥ സാജു തോമസ്. സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം. മുംബൈ, പൂനെ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍റെ ഷെഡ്യൂള്‍ ബ്രേക്കിലാണ് മോഹന്‍ലാല്‍ നീരാളി പൂര്‍ത്തിയാക്കിയത്. പെരുന്നാള്‍ റിലീസായി 15ന് തീയേറ്ററുകളിലെത്തും.

You might also like

-