എ​സ്പി​നോ​സ ഗാ​ർ​സെ​സ് യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി പ്ര​സി​ഡ​ന്‍റാ​കും.

ഹോ​ണ്ടു​റാ​സി​ന്‍റെ സ്ഥി​രം പ്ര​തി​നി​ധി മേ​രി എ​ലി​സ​ബേ​ത്ത് ഫ്ലോ​റ​സ് ഫ്ലേ​ക്കി​നെ​യാ​ണ് 54 വ​യ​സു​കാ​രി​യാ​യ ഗാ​ർ​സെ​സ് മ​റി​ക​ട​ന്ന​ത്. 62ന് ​എ​തി​രെ 128 വോ​ട്ടു​ക​ൾ​ക്കാ​ണ് ഗാ​ർ​സെ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്

0

യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ്: ഇ​ക്വ​ഡോ​ർ മു​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മ​രി​യ ഫെ​ര്‍​ണാ​ണ്ട എ​സ്പി​നോ​സ ഗാ​ർ​സെ​സ് അ​ടു​ത്ത യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി പ്ര​സി​ഡ​ന്‍റാ​കും. 193 അം​ഗ ജ​ന​റ​ൽ അ​സം​ബ്ലി ഇ​തു​സം​ബ​ന്ധി​ച്ച പ്ര​മേ​യം അം​ഗീ​ക​രി​ച്ചു. യു​എ​ന്നി​ന്‍റെ 73 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ജ​ന​റ​ൽ അ​സം​ബ്ലി പ്ര​സി​ഡ​ന്‍റാ​കു​ന്ന നാ​ലാ​മ​ത്തെ വ​നി​ത​യാ​ണ് എ​സ്പി​നോ​സ ഗാ​ർ​സെ​സ്.

ഹോ​ണ്ടു​റാ​സി​ന്‍റെ സ്ഥി​രം പ്ര​തി​നി​ധി മേ​രി എ​ലി​സ​ബേ​ത്ത് ഫ്ലോ​റ​സ് ഫ്ലേ​ക്കി​നെ​യാ​ണ് 54 വ​യ​സു​കാ​രി​യാ​യ ഗാ​ർ​സെ​സ് മ​റി​ക​ട​ന്ന​ത്. 62ന് ​എ​തി​രെ 128 വോ​ട്ടു​ക​ൾ​ക്കാ​ണ് ഗാ​ർ​സെ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 2006ൽ ​ബ​ഹ്റി​ന്‍റെ ഷീ​ക്ക ഹ​യാ റാ​ഷ​ദ് അ​ൽ ഖ​ലി​ഫ പ്ര​സി​ഡ​ന്‍റ് പ​ദം അ​ല​ങ്ക​രി​ച്ച ശേ​ഷം ഈ ​സ്ഥാ​ന​ത്തെ​ത്തു​ന്ന വ​നി​ത​യാ​ണ് ഗാ​ർ​സെ​സ്.

ഇ​പ്പോ​ഴ​ത്തെ യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി പ്ര​സി​ഡ​ന്‍റ്‌ സ്ലോ​വാ​ക്യ​യു​ടെ മി​റോ​സ്ലാ​വ് ല​ജ്കാ​ക് സെ​പ്റ്റം​ബ​റി​ൽ സ്ഥാ​ന​മൊ​ഴി​യും. ഇ​തേ​ത്തു​ട​ർ​ന്നു ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ഗാ​ർ​സെ​സി​ന് ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണു നി​യ​മ​നം.

You might also like

-