ഗ്വാട്ടിമാല യിൽ വീണ്ടും അഗ്നിപർവതഓപൊട്ടിത്തെറിച്ചു  72 പേര് മരിച്ചു  

അഗ്നിപർവതത്തിൽ വീണ്ടും പൊട്ടിത്തെറിയുണ്ടായെന്ന് റിപ്പോർട്ട്. ഞായറാഴ്ച ഉണ്ടായ ആദ്യത്തെ പൊട്ടിത്തെറിയിൽ 72 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

0

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാല അഗ്നിപർവതത്തിൽ വീണ്ടും പൊട്ടിത്തെറിയുണ്ടായെന്ന് റിപ്പോർട്ട്. ഞായറാഴ്ച ഉണ്ടായ ആദ്യത്തെ പൊട്ടിത്തെറിയിൽ 72 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ നിരവധിപ്പേരെ കാണാതാവുകയും ആയിരത്തിലേറപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് വീണ്ടും പൊട്ടിത്തെറിയുണ്ടായത്

.ആദ്യ സ്ഫോടനത്തിനു പിന്നാലെ സമീപപ്രദേശങ്ങളിൽ നിന്നടക്കം ആയിരങ്ങളെ ഒഴിപ്പിക്കുകയും വീണ്ടും പൊട്ടിത്തെറിയുണ്ടാകാനിടയുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. സമീപഗ്രാമങ്ങൾ ചാരവും മണ്ണും കൊണ്ട് നിറഞ്ഞു. വേഗത്തിൽ വീശിയടിച്ച കാറ്റിൽ പറന്ന ചാരം വാഹനങ്ങളുടെ മുകളിലും വീടുകളിലും പതിച്ചു. ഇതേത്തുടർന്ന് ജനജീവിതത്തെ സ്തംഭിക്കുകയും ചെയ്തു.

ആളുകൾ വീടിനു പുറത്തേക്ക് ഇറങ്ങാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. 10 കിലോമീറ്റർ ദൂരത്തേക്ക് വരെ പുകപറന്നെത്തിയിരുന്നു. 10 കിലോമീറ്റർ ദൂരത്തേക്ക് വരെ പുകപറന്നെത്തിയിരുന്നു. കാണാതായവർക്കുള്ള തെരച്ചിൽ നടന്നുവരുന്നതിനിടെ വീണ്ടും ഉണ്ടായ പൊട്ടത്തെറി രക്ഷാപ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.

You might also like

-