പൂച്ചയെ തല്ലിയ ഭര്‍ത്താവിനെ ഭാര്യ വെടിവച്ചു കൊന്നു

വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയെ ഭര്‍ത്താവ് അടിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു കൊന്നു

0

 

അമേരിക്ക /ഡാലസ്: വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയെ ഭര്‍ത്താവ് അടിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു കൊന്നുവെന്ന് പൊലീസ്. ജൂണ്‍ 3 ശനിയാഴ്ച ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഫാള്‍ മാനര്‍ ഡ്രൈവ് 13,000 ബ്ലോക്കില്‍ രാവിലെ ഏഴുമണിക്കായിരുന്നു ഡെക്സ്റ്റര്‍ ഹാരിസണ്‍ (49) ഭാര്യ മേരി ഹാരിസിന്റെ (49) വെടിയേറ്റു മരിച്ചത്.

വിവരം മേരി തന്നെയാണു പൊലീസില്‍ അറിയിച്ചത്. കുറച്ചു ദിവസം മുന്‍പൊരു പൂച്ചയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് ഇവര്‍ പൂച്ചയെ കണ്ടെത്തുതിന് പരസ്യം നല്‍കിയിരുന്നു. സംഭവം നടന്ന ദിവസം ഇതേ ചൊല്ലി ഇവര്‍ തമ്മില്‍ കലഹിച്ചു. പൊലീസ് എത്തുമ്പോള്‍ ഡെക്സ്റ്റര്‍ വെടിയേറ്റു രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അടുത്തിടെയാണു ദമ്പതിമാര്‍ തങ്ങളുടെ രണ്ടു കുട്ടികളുമായി ഇവിടെ താമസത്തിനെത്തിയതെന്ന് അയല്‍വാസി കാള്‍ ഫിലിപ്പ്‌സ് പറഞ്ഞു. ഇവരെ കുറിച്ചു നല്ല അഭിപ്രായമായിരുന്നു എല്ലാവര്‍ക്കും ഫിലിപ്പ് പറഞ്ഞു. പൂച്ചയെ ചൊല്ലി ഒരാളെ കൊല്ലുന്ന സംഭവം വിശ്വാസിക്കാനാവുന്നില്ല. മറ്റൊരു അയല്‍വാസി പറഞ്ഞു.പൊലീസ് അറസ്റ്റ് ചെയ്തു മേരിയെ ഡാലസ് കൗണ്ടി ജയിലിലടച്ചു. 100000 ഡോളര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

You might also like

-