മാസ്ക് ഇല്ലങ്കിൽ ഇനി പതിനായിരം ആറടി ശാരീരിക അകലം നിർബന്ധം

മാസ്ക് ധരിക്കാതിരിക്കലും ശാരീരിക അകലം പാലിക്കാതിരിക്കലും ഇനി ശിക്ഷ ലഭിക്കാവുന്ന നിയമലംഘനമാകും.

0

 

തിരുവനതപുരം :സംസ്ഥാനത്ത് പകർച്ച വ്യാധി നിയമം ഭേദഗതി വിജ്ഞാപനം ചെയ്തുകോവിഡ് നിയന്ത്രണങ്ങളെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിന്‍ കീഴില്‍ കൊണ്ടുവന്ന് സര്‍ക്കാര്‍. മാസ്ക് ധരിക്കാതിരിക്കലും ശാരീരിക അകലം പാലിക്കാതിരിക്കലും ഇനി ശിക്ഷ ലഭിക്കാവുന്ന നിയമലംഘനമാകും. കോവിഡ് കേസുകള്‍ വര്‍ധിക്കുകയും നിയന്ത്രണങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.പൊതുസ്ഥലങ്ങളിലോ റോഡിലോ തുപ്പുന്നവർക്കെതിരെ നിയമ നടപടി ഉണ്ടായിരിക്കും. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലത്തും മാസ്‌ക് നിർബന്ധമാക്കി. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടിയെടുക്കും. വാഹനങ്ങളിലായാല്‍ പോലും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.

കോവിഡ് രോഗബാധയുടെ ആദ്യഘട്ടത്തില്‍ തന്നെ പകര്‍ച്ചവ്യാധി നിയമം പാസാക്കിയെങ്കിലും കോവിഡ് നിയന്ത്രിക്കാനുള്ള നടപടികള്‍ നിയമത്തിന് കീഴില്‍ കൊണ്ടുവന്നിരുന്നില്ല. കോവിഡ് പല സ്ഥലങ്ങിലും സമൂഹവ്യാപനത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് നടപടികള്‍ക്ക് നിയമപ്രാബല്യം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കുന്നതും ആറടി ശാരീരിക അകലം പാലിക്കുന്നതും നിര്‍ബന്ധം. വാഹനങ്ങള്‍ക്കകത്തും മാസ്ക് വേണം. വിവാഹത്തിന് 50 പേരും മരണാനന്ത ചടങ്ങുകള്‍ക്ക് 20 പേരുമേ പരമാവധി പാടുള്ളൂ. പൊതുപരിപാടികളില്‍ പത്തു പേരിലധികം പേര്‍ പങ്കെടുക്കരുത്. അത് അനുമതിയോടെ മാത്രമേ നടത്താവൂ. കടയുടെ വലുപ്പമനുസരിച്ച് പരമാവധി 20 പേരെ വരെ കടയില്‍ നിര്‍ത്താം. പൊതുനിരത്തുകളില്‍ തുപ്പാന്‍ പാടില്ല. കേരളത്തിന് പുറത്തു നിന്നു വരുന്നവര്‍ ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം- എന്നിവയാണ് പുതിയ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍.വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് പകര്‍ച്ചവ്യാധി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ശിക്ഷ ലഭിക്കും. മറ്റൊരു ഉത്തരവ് വരുന്നതുവരെയോ ഒരു വര്‍ഷത്തേക്കാ ആണ് ഈ ഉത്തരവ് നിലനില്‍ക്കുക

സമരങ്ങൾ, ധർണ, ഘോഷയാത്രകള്‍ എന്നിവയ്ക്ക് മുൻകൂർ അനുമതി വേണ്ടിവരും. ഇല്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരും. നിയമ ഭേദഗതിക്ക് ഒരു കൊല്ലത്തെ പ്രാബല്യമാണ് ഉണ്ടാകുക. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും ആൾകൂട്ട നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. കൊവിഡ് കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് ഇത്തരത്തിലൊരു മാറ്റം സർക്കാർ വരുത്തിയിരിക്കുന്നത്

You might also like

-