ലോകത്തെ വിറപ്പിച്ച കൊലപാതക പരമ്പര .. ബലാൽസംഗം ചെയ്തുകൊന്ന 20 സ്ത്രീകളുടെ ശരീരഭാഗങ്ങൾ വറുത്തു തിന്നു; ബാക്കി വന്നത് നായ്ക്കൾക്കും കൊടുത്തു;

സ്ത്രീകളെ വശീകരിച്ചതിനു ശേഷം ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി മുറിച്ച് വളർത്തുനായകളെ തീറ്റിപ്പോറ്റുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി

0

മെക്സിക്കോ സിറ്റി : ലോകം ഇപ്പോൾ ആ അരുംകൊലകൾ കേട്ട് ഞെട്ടിത്തരിക്കുകയാണ്. മെക്സിക്കോയിലെ പരമ്പര കൊലപാതകി യുവാന്‍ കാര്‍ലോസും ഭാര്യ പെട്രീഷ്യയും നടത്തിയ കൊലപാതകപരമ്പര കേട്ട് പൊലീസുകാർ പോലും മരവിച്ചിരുന്നുപോയി.മെക്‌സിക്കോ സിറ്റിയുടെ പ്രാന്തപ്രദേശമായ എക്കാടെപെക്കിലാണ് സംഭവം. സ്ത്രീകളെ വശീകരിച്ചതിനു ശേഷം ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി മുറിച്ച് വളർത്തുനായകളെ തീറ്റിപ്പോറ്റുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ഭാര്യയാണ് ഈ കൊലപാതകങ്ങളിൽ അയാളെ തുണച്ചിരുന്നത്. കടുത്ത മാനസിക രോഗത്തിന് അടിമകളായിരുന്നു ഇവരെന്ന് പോലീസ് പറയുന്നു.

ഇവരുടെ വീട്ടിൽ ഉന്തുവണ്ടിയിൽ സ്ത്രീകളുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് യുവാന്‍ കാര്‍ലോസും ഭാര്യ പെട്രീഷ്യയും പൊലീസിന്റെ പിടിയിലായത്. മൂന്ന് യുവതികളും ഒരു കുട്ടിയും കാണാതായ സംഭവത്തിനു പിന്നിൽ ഇവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഇരകളെ വശീകരിച്ച ശേഷം ലൈംഗികമായി ഉപയോഗിച്ചിരുന്നതായും, ലൈംഗിക ബന്ധത്തിനു ശേഷം കൊലപ്പെടുത്തി കൊത്തിനുറുക്കി നായ്ക്കൾക്ക് ഇട്ടു കൊടുത്തിരുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു. യുവാൻ കാർലോസ് കൊലപ്പെടുത്തിയ പല സ്ത്രീകളുടെ മൃതദേഹങ്ങളിൽ നിന്ന് കാലും മറ്റും ചെറു കഷണങ്ങളാക്കി വറുത്ത് തിന്നിരുന്നതായി ഭാര്യ പെട്രീഷ്യയും വെളിപ്പെടുത്തി.യുവതികളും മദ്ധ്യവയസ്‌ക്കകളുമായ 20 സ്ത്രീകളെയാണ് ദമ്പതികള്‍ ഇരയാക്കിയത്. വീട്ടുജോലിക്കാരെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയാണ് ഇരകളെ കൂടുതലും ഇവർ ആകർഷിച്ചിരുന്നത്. ഇവരുടെ മൂന്ന് കുട്ടികൾക്കൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്.

ചെറുപ്പത്തിൽ സ്വന്തം അമ്മയോട് തോന്നിയ വൈരാഗ്യമാണ് മെക്സിക്കോയുടെ ഹൃദയം തകർത്ത കൊലപാതക പരമ്പരകൾക്ക് യുവാനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. യുവാന്റെ ചെറുപ്പത്തിൽ പല പുരുഷൻമാരുമായി അമ്മ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നുവെന്നുവെന്നും അമ്മയോടുളള അടങ്ങാത്ത പകയാകാം സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊന്നു തളളുന്നതിന് യുവാനെ പ്രേരിപ്പിച്ചതെന്നും മനശാസ്ത്ര വിദഗ്ദരും പറയുന്നു.മാനസികരോഗവും വ്യക്തിത്വ വൈകല്യവും ഉള്ളയാളാണ് യുവാന്‍ കാര്‍ലോസെന്ന് മനശ്ശാസ്ത്ര വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇരുവര്‍ക്കും ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ എന്ന പരീക്ഷണവും വിദഗ്ദ്ധര്‍ നടത്തി.

താൻ ഇനി ജയിലിൽ നിന്ന് പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. വന്നാൽ ഇനിയും നിരവധി സ്ത്രീകൾ ഇപ്രാകാരം കൊല്ലപ്പെടും– യുവാൻ പറഞ്ഞു. താന്‍ ഇരയാക്കിയ 10 പേരുടെ വിവരങ്ങള്‍ കൃത്യമായി യുവാന്‍ കാര്‍ലോസ് പൊലീസിന് നൽകി.ബാക്കിയുളള പത്ത് പേരെ കൊലപ്പെടുത്തിയത് ഭാര്യയാണെന്നും ഇയാൾ പറഞ്ഞു. ഇരകളുടെ കാലുകള്‍ മുറിച്ചു മാറ്റി കഷണങ്ങളാക്കിയ മാംസതുണ്ടങ്ങള്‍ താനാണ് വറുത്തെടുത്തിരുന്നതെന്നും അത് പിന്നീട് അദ്ദേഹത്തിനൊപ്പം കഴിക്കുമായിരുന്നു എന്നുമാണ് ഭാര്യ പെട്രീഷ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്

കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. പണവും മറ്റും വാഗ്ദാനങ്ങളും നൽകിയാണ് ഇവരെ കുടുക്കിയിരുന്നത്. 2012 ൽ 22 വയസുകാരിയായ ഫാബിയോള ലുക്കിൻ റെയസിന്റെ കൊലപാതകമാണ് ഇതിൽ ഏറ്റവും ക്രൂരം.

വീട്ടുജോലിക്കായി നിയമിച്ചശേഷം ബാത്ത്റൂമിലുളള വസ്ത്രങ്ങൾ കഴുകാൻ ആവശ്യപ്പെടുകയായിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങൾ എടുക്കാൻ പോയ റെയസിനെ യുവാൻ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇളയകുഞ്ഞിനെയും പെട്രീഷ്യയേയും വീടിനു പുറത്താക്കിയതിനു ശേഷമായിരുന്നു ക്രൂര ബലാത്സംഗം.ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും യുവാൻ പുറത്തു വന്നില്ല. കയറി നോക്കിയപ്പോൾ വീടിനുളളിൽ മരിച്ചു കിടക്കുന്ന റെയസിനെയാണ് കണ്ടത്. ഈ വിവരം പൊലീസിനെ അറിയിക്കരുതെന്ന് അയാൾ പറഞ്ഞു. പിന്നീട് യുവാന്‍ മൃതദേഹത്തില്‍ നിന്നും വലതുകാല്‍ വെട്ടിയെടുത്തു. അതില്‍ നിന്നും ഒരു കഷണം വെട്ടിയെടുത്ത് പിന്നീട് നാലു കഷണമാക്കി മുറിച്ചു. ഒടുവില്‍ അത് വറുത്തു എല്ലാവരും കൂടി കഴിച്ചെന്ന് പെട്രീഷ്യ പറഞ്ഞു.

പെട്രിഷ്യയും യുവാനും സംഭവങ്ങൾ വിവരിക്കുമ്പോൾ പലപ്പോഴും അവിശ്വസനീയമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം. താന്‍ ഇതുവരെ നേരിട്ടിട്ടുള്ള ഏറ്റവും ഭയാനകമായ പരമ്പരകൊലപാതകം എന്നായിരുന്നു മെക്‌സിക്കോ സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ അലക്‌സാന്‍ഡ്രോ ഗോമസ് പ്രതികരിച്ചത്.

You might also like

-