മറയൂരില്‍ നിന്ന് കടത്തിയ കോടികള്‍ വിലമതിക്കുന്ന 720 കിലോ ചന്ദനം ആന്ധ്രയിലെ ചിറ്റൂരില്‍ നിന്ന് പിടികൂടി.

അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചന്ദന ഫാക്ടറിയില്നിന്നാണ് 720 കിലോ ചന്ദനം മറയൂരിൽ നിന്നെത്തിയ വനപാലകർ പിടികൂടിയത് . 

0

ആന്ധ്രാ പ്രദേശ് /ചിറ്റൂര്‍: മറയൂരില്‍ നിന്ന് കടത്തിയ കോടികള്‍ വിലമതിക്കുന്ന ചന്ദനം ആന്ധ്രയിലെ ചിറ്റൂരില്‍ നിന്ന് പിടികൂടി. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചന്ദന ഫാക്ടറിയില്നിന്നാണ് 720 കിലോ ചന്ദനം മറയൂരിൽ നിന്നെത്തിയ വനപാലകർ പിടികൂടിയത് .  കഴിഞ്ഞ ദിവസ്സം മറയൂർ ചന്ദൻ കടത്തുമായി ബന്ധപെട്ടു മറയൂരിലെ വനപാലകർ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി

മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ കാടുകളില്‍ നിന്നും വ്യാപകമായി ചന്ദനം കൊള്ളയടിച്ചിരുന്ന മാഫിയയിലെ സൂത്രധാരന് ആന്ധ്രയില്‍ സ്വന്തം ഫാക്ടറി. പ്രതിയുമായി വനപാലകര്‍ നടത്തിയ തെളിവെടുപ്പില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിയില്‍ നിന്നും 700 കിലോ മറയൂര്‍ ചന്ദനം കണ്ടെത്തി. ചന്ദന മാഫിയയ്ക്ക് നേതൃത്വം വഹിച്ചിരുന്ന മലപ്പുറം മോങ്ങം സ്വദേശി വില്ലന്‍ വീട്ടില്‍ കുഞ്ഞാപ്പു എന്ന് അറിയപെടുന്ന ഷുഹൈബ്(36)ന്റെ ആന്ധ്രപ്രദേശ് ചിറ്റൂര്‍ വൂഴിപാലയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ നിന്നുമാണ് ചന്ദനം കണ്ടെത്തിയത്.


ഫെബ്രുവരി 11ാം തീയതി അടിമാലി വാളറയില്‍ കാറില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെ 65 കിലോ ചന്ദനവുമായി വനംവകുപ്പ് മലപ്പുറം പുല്‍പറ്റ പൂക്കളത്തൂര്‍ മണ്ണോളില്‍ ഷിജു എന്നറിയപ്പെടുന്ന സെയ്ഫുദീന്‍(26), കാസര്‍ഗോഡ് ഉരുടൂര്‍ കോരികണ്ടം മധുസൂദനന്‍(33) എന്നിവരെ പിടികൂടുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ മലപ്പുറം സ്വദേശികളായ അന്‍വര്‍(35), നാസര്‍(37) എന്നിവരേയും പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലൂടെ ഷൊഹൈബിന്‍ നേതൃത്വത്തില്‍ മറയൂരില്‍ നിന്നും ചന്ദനകടത്ത് നടത്തിവന്ന സംഘത്തിന് ചന്ദനം വില്‍പന നടത്തിയതിനെ തുടര്‍ന്ന് പെരടിപള്ളം സ്വദേശി സോളമന്‍, വീരമ്മാള്‍ ആറുമുഖസ്വാമി അടക്കം പതിനാലുപേരെ കേസുമായി ബന്ധപ്പെട്ട് പതിനാല് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയമത്രയും വിദേശത്ത് ഒളിവിലായിരുന്ന ഷുഹൈബ് കഴിഞ്ഞ ചൊവ്വാഴ്ച വിട്ടിലത്തെിയെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ രണ്ടരയോടുകൂടി മറയൂര്‍ റെയ്ഞ്ച് ഓഫീസര്‍ ജോബ് ജെ നെരിയാംപറമ്പിലിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം വീട് വളഞ്ഞ് പിടികൂടിയത്. 
തുടര്‍ന്ന് ഞായറാഴ്ച തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് ആന്ധ്ര ചിറ്റൂരില്‍ ഷുഹൈബിന്റെയും മറ്റു രണ്ട് പേരുടേയും ഉടമസ്ഥതയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചന്ദന ഫാക്ടറി കണ്ടെത്തിയത്. ചിറ്റൂര്‍ പൊലീസിന്റെ സഹായത്തോടെ ഇവിടെ നടത്തിയ പരിശോധനയില്‍ എഴുപത് ലക്ഷം രൂപ മൂല്യമുള്ള മറയൂര്‍ ചന്ദനവും കണ്ടെത്തി. ഫാക്ടറി സീല്‍ ചെയ്തു.
മൂന്നാര്‍ ഡിഎഫ്ഒ സുരേന്ദ്ര ബാബു, മറയൂര്‍ ഡിഎഫ്ഒ ബി രഞ്ചിത്ത്, ചിറ്റൂര്‍ ഡിഎഫ്ഒ ജഗനാഥ് സിംങ്, മറയൂര്‍ റെയ്ഞ്ചര്‍ ഓഫീസര്‍ ജോബ് ജെ നെരിയാംപറമ്പില്‍, നാച്ചിവയല്‍ ആര്‍.ഓ നിസാം എന്നിവരുടെ നേതൃത്വത്തില്‍ ഇരുപത്തിയൊന്ന് അംഗ വനപാലക സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്. ഷുഹൈബിനൊപ്പം അനധികൃതമായി ഫാക്ടറി നടത്തിവന്ന മറ്റു രണ്ട് പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിത പെടുത്തിയിട്ടുള്ളതായും വനപാലകര്‍ പറഞ്ഞു.
അതേസമയം
ചന്ദന മാഫിയയെ സഹായിക്കാനായി തൊണ്ടിമുതല്‍ തടഞ്ഞ് വെച്ച് ആന്ധ്ര വനംവകുപ്പ് മറയൂര്‍ കാടുകളില്‍ നിന്നും മോഷ്ടിച്ച് കടത്തിയ ചന്ദനം ഫാക്ടറിയില്‍ കണ്ടെത്തിയതെ തുടര്‍ന്ന് പരിശോധനയും നടപടിക്രമങ്ങളും പൂര്‍ത്തികരിച്ച് തൊണ്ടി മുതലായ എഴുന്നൂറ് കിലോ ചന്ദനവുമായി മറയൂരിലെ വനാപാലക സംഘം മടങ്ങും വഴിയില്‍ ആന്ധ്രയിലെ വനപാലക സംഘം കൊണ്ടുപോകാന്‍ അനുവദിക്കാതെ തടഞ്ഞ് വെച്ചു. ചന്ദന മാഫിയയ്ക്ക് ഒത്താശ ചെയ്യാന്‍ വേണ്ടിയാണ് കോടതി ഉത്തരവുണ്ടായിട്ടും നിയമ വിരുദ്ധമായി ആന്ധ്രയിലെ വനപാലകര്‍ തങ്ങളെ അനധികൃതമായി തടഞ്ഞതെന്ന് മറയൂരിലെ വനപാലകര്‍ പറഞ്ഞു. മൂന്ന് മണിക്കൂറിന് ശേഷം സംസ്ഥാനത്തെ മാധ്യമങ്ങളിലൂടെ സംഭവം വിവാദമായതോടെ ഇരുസംസ്ഥാനത്തേയും മൂതിര്‍ന്ന ഉദ്ധ്യോഗസ്ഥർ പ്രശ്‌നം പരിഹാരിക്കുകയായിരുന്നു.

You might also like

-