ജോസ് കെ മാണിയുടെ ചെയര്‍മാന്‍ പദവിക്ക് സ്റ്റേ

സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കുകയും ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കുകയും ചെയ്ത മാണി വിഭാഗത്തിന്റെ നടപടി നിയമപരമല്ലെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ വാദം.

0

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് സ്റ്റേ. ജോസ് കെ മാണിയുടെ ചെയര്‍മാന്‍ പദവി തൊടുപുഴ മുന്‍സിഫ് കോടതിയാണ് സ്റ്റേ ചെയ്തത്. ജോസഫ് വിഭാഗം നല്‍കിയ ഹരജിയിലാണ് സ്റ്റേ. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് സ്റ്റേ.

സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കുകയും ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കുകയും ചെയ്ത മാണി വിഭാഗത്തിന്റെ നടപടി നിയമപരമല്ലെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെയും ജോസഫ് വിഭാഗം സമീപിക്കും. ഇന്ന് ചേര്‍ന്ന യോഗത്തില്‍ പി.ജെ ജോസഫിനും മോന്‍സ് ജോസഫിനുമൊപ്പം മാണി വിഭാഗത്തിലെ മുതിര്‍ന്ന നേതാവ് സി.എഫ് തോമസും പങ്കെടുത്തു. സി.എഫ് തോമസിനെക്കൂടി കൂടെക്കൂട്ടാന്‍ കഴിഞ്ഞതോടെ നിയമസഭാ കക്ഷിയില്‍ മേല്‍ക്കൈ നേടാനായെന്നും അവര്‍ കരുതുന്നു.

You might also like

-