ആത്മീയതയില്‍ സംഭവിച്ച വീഴ്ച ദൈവവുമായുള്ള ബന്ധം നഷ്ടപ്പെടുത്തി: ജോണ്‍സണ്‍ മേമന

വാര്‍ഷീക സുവിശേഷ യോഗങ്ങളുടെ പ്രാരംഭ യോഗത്തില്‍ വചന ശുശ്രൂഷ നിര്‍വ്വഹിക്കുകയായിരുന്നു ബ്രദര്‍.ജോണ്‍സണ്‍.

0

ഡാളസ് ദൈവസഭകളിലും, ക്രൈസ്തവ സമൂഹത്തിലും, വ്യക്തി ജീവിതത്തിലും എപ്പോഴും നിറഞ്ഞു നില്‍ക്കേണ്ട ആത്മീയതയില്‍ സംഭവിച്ച വീഴ്ച ദൈവവുമായുള്ള ബന്ധം നഷ്ടപ്പെടുത്തിയിരിക്കുന്നതായി സുപ്രസിദ്ധ ഉണര്‍വ്വ് പ്രാസംഗീകനും, ഭാരത്തിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടി വരികയും ചെയ്യുന്ന പാസ്റ്റര്‍ ജോണ്‍സന്‍ മേമന പറഞ്ഞു. ജൂലായ് 21 മുതല്‍ 28 വരെ ഡാളസ് മാറാനാഥാ ഫുള്‍ഗോസ്പല്‍ ചര്‍ച്ചിന്റെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വാര്‍ഷീക സുവിശേഷ യോഗങ്ങളുടെ പ്രാരംഭ യോഗത്തില്‍ വചന ശുശ്രൂഷ നിര്‍വ്വഹിക്കുകയായിരുന്നു ബ്രദര്‍.ജോണ്‍സണ്‍.

യെഹവേക്കന്‍ 36ാം അദ്ധ്യായത്തില്‍ നിന്നും നിങ്ങള്‍ വായാളികളുടെ അധാരങ്ങളില്‍ അകപ്പെട്ടു. ലോകരുടെ അപവാദ വിഷയമായി തീര്‍ന്നിരിക്കുകൊണ്ട്, നിങ്ങളുടെ നിന്ദ നീക്കിപോകേണ്ടതിനെ ദൈവവചനം കേള്‍പ്പിന്‍’ എന്ന വിഷയത്തെ അധികരിച്ചു മുഖ്യ പ്രസംഗം നടത്തി.

ദൈവവചനം കേള്‍ക്കണമെന്നാണ്. അതേ ദൈവീകസ്വരം ഇന്നും ആവര്‍ത്തിക്കുന്നത് ദേശത്തോടും, ദൈവജനത്തോടും എതിരാളികളോടുമാണെന്നും ജോണ്‍സന്‍ ഓര്‍മ്മിപ്പിച്ചു. ദൈവവചനത്തില്‍ നിന്നും നമ്മുടെ ശ്രദ്ധ എപ്പോള്‍ മാറ്റപ്പെടുന്നുവോ അന്ന് അന്ധകാര ശക്തികളില്‍ തമ്മില്‍ പിടിമുറുക്കുമെന്നും പാസ്റ്റര്‍ പറഞ്ഞു. എല്ലാവരും നിന്ദാവാക്കുകള്‍ പറഞ്ഞു നിന്നെ വേദനിപ്പിക്കുമ്പോള്‍, നിന്റെ തോളില്‍ തട്ടി ആശ്വസിപ്പിക്കുന്ന ഒരു ദൈവം ഉണ്ടെന്ന് യാഥാര്‍ത്ഥ്യം വിസ്മരിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗാനശുശ്രൂഷയോടെ ആരംഭിച്ച യോഗത്തില്‍ പാസ്റ്റര്‍ കെ.ജോയ് പ്രാരംഭ പ്രാര്‍ത്ഥന നടത്തി. മാറാനാഥ ചര്‍ച്ച് സ്ഥാപകനും പാസ്റ്ററുമായ ബെഥേല്‍ ജേക്കബ് 1975 മുതല്‍ മടുക്കമില്ലാതെ എല്ലാവര്‍ഷവും ഒരാഴ്ച നീണ്ടു നില്‍ക്കുന്ന കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞതു ദൈവകൃപ ഒന്നു മാത്രമാണെന്ന് പറഞ്ഞു. തുടര്‍ന്ന് സ്വാഗതം ആശംസിച്ചു കേരളത്തില്‍ നിന്നും എത്തിചേര്‍ന്ന ബര്‍ശേഖ ഗോസ്പല്‍ വോയ്‌സ് ഗായകന്‍ കെ.പി.രാജന്‍ ഗാനമാലപിച്ചു. മാത്യു റോയ്, പാസ്റ്റര്‍ ജേക്കബ് വര്‍ഗീസ് എന്നിവര്‍ യോഗാനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചു.