അഞ്ചു വയസ്സുകാരന്‍ പൂളില്‍ മുങ്ങി മരിച്ചു ഈ വര്‍ഷം ഹൂസ്റ്റണില്‍ മുങ്ങി മരിച്ച കുട്ടികളുടെ എണ്ണം 19

അതിശക്തമായ ചൂട് ആരംഭിച്ചതോടെ പൂളില്‍ ഇറങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും കുട്ടികള്‍ക്കു കൂടുതല്‍ ശ്രദ്ധ നല്‍കാത്തുമാണ് മരണ സംഖ്യ ഇത്രയും വര്‍ധിക്കാന്‍ കാരണമെന്നും പൊലീസ് പറയുന്നു.

0

ടെക്‌സാസ് സിറ്റി: ഓട്ടിസം ബാധിച്ച അഞ്ചു വയസ്സുകാരന്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ പൂളില്‍ മുങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു.

ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കുട്ടിയെ കാണാനില്ലെന്ന് പൊലീസില്‍ അറിയിച്ചത് അമ്മയായിരുന്നു. അഞ്ചു മിനിട്ട് മുമ്പാണ് കാണാതായതെന്നും ഇവര്‍ പറഞ്ഞു. ഉടനെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇതിനിടയില്‍ അപ്പാര്‍ട്ട്‌മെന്റിലെ പൂളില്‍ കമിഴ്ന്നു കിടക്കുന്ന രീതിയില്‍ കുട്ടിയുടെ ശരീരം കണ്ടെത്തി. ഉടനെ കരയ്‌ക്കെടുത്തു സിപിആര്‍ നല്‍കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയുടെ തിരോധാനത്തെക്കുറിച്ചും പൂളില്‍ എത്തിയതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി ടെക്‌സസ് സിറ്റി പൊലീസ് ഡിപ്പാര്‍!ട്ട്‌മെന്റ് കോര്‍പല്‍ അലന്‍ ബെജെര്‍ക്കി പറഞ്ഞു.

ഈ വര്‍ഷം ഹൂസ്റ്റണില്‍ വെള്ളത്തില്‍ മുങ്ങി 19 കുട്ടികള്‍ മരിച്ചെന്നും പൊലീസ് ചൂണ്ടിക്കാട്ടി. അതിശക്തമായ ചൂട് ആരംഭിച്ചതോടെ പൂളില്‍ ഇറങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും കുട്ടികള്‍ക്കു കൂടുതല്‍ ശ്രദ്ധ നല്‍കാത്തുമാണ് മരണ സംഖ്യ ഇത്രയും വര്‍ധിക്കാന്‍ കാരണമെന്നും പൊലീസ് പറയുന്നു.

You might also like

-