അമ്മയിൽ വിമത പാനലിലന് വിജയം മണിയൻപിള്ള രാജുവും ശ്വേതാമേനോനും വിജയിച്ചു

പാനലിന് പുറത്ത് നിന്ന് മത്സരിച്ച മണിയൻപിള്ള രാജു, ലാൽ, വിജയ് ബാബു എന്നിവർ അട്ടിമറി വിജയമാണ് നേടിയത്.

0

കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ച മണിയൻപിള്ള രാജുവും ശ്വേതാമേനോനും വിജയിച്ചു, ആശാ ശരത്ത് പരാജയപ്പെട്ടു. ബാബുരാജ്, ലാൽ, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിവിൻ പോളി, ഹണി റോസ്, നാസർ ലത്തീഫ് എന്നിവർ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം നൽകി താരസംഘടനയായ അമ്മ നിയമാവലി പുതുക്കിയിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നേരിടുന്നതിനുള്ള ഇന്റേർണൽ കമ്മിറ്റി രൂപീകരിക്കുന്നതടക്കം ഡബ്ല്യൂസിസി ഉന്നയിച്ച ആവശ്യങ്ങൾ കൂടി ഉൾക്കൊണ്ടാണ് അമ്മയുടെ നയപരമായ തിരുത്തൽ. ലഹരിക്കേസുകളിൽപ്പെടുന്ന അംഗങ്ങൾക്കെതിരെ നടപടി ഉണ്ടാകുമെന്നും അമ്മ തീരുമാനിച്ചിട്ടുണ്ട്.പാനലിന് പുറത്ത് നിന്ന് മത്സരിച്ച മണിയൻപിള്ള രാജു, ലാൽ, വിജയ് ബാബു എന്നിവർ അട്ടിമറി വിജയമാണ് നേടിയത്.

നിവിൻ പോളി, ഹണി റോസ്, നാസർ ലത്തീഫ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടത്. പുതിയ കമ്മിറ്റിയിൽ ആകെ അഞ്ച് വനിതകളുണ്ട്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിൽ ആദ്യമായാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അമ്മ പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിദ്ധീഖ് ട്രഷററായും ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

You might also like

-