നിയമ സഭയിലെ കയ്യാങ്കളി അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു പരാതി പക്ഷ ബഹളം

മന്ത്രി രാജി വച്ചില്ലെങ്കില്‍ ജനാധിപത്യത്തിനും നീതിബോധത്തിനും എതിരെന്നും പ്രതിപക്ഷം പറഞ്ഞു.

0

തിരുവനന്തപുരം ;നിയമ സഭയിലെ കയ്യാങ്കളി കേസില്‍ പ്രതിക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രിംകോടതി വിധിക്ക് എതിരെ സംസാരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. മന്ത്രി രാജി വച്ചില്ലെങ്കില്‍ ജനാധിപത്യത്തിനും നീതിബോധത്തിനും എതിരെന്നും പ്രതിപക്ഷം പറഞ്ഞു. നേരത്തെ പ്രതിപക്ഷം സീറ്റില്‍ എണീറ്റ് നിന്ന് പ്രതിഷേധിച്ചിരുന്നു. പുറത്തിറങ്ങിയ പ്രതിപക്ഷം മാധ്യമങ്ങളെ കണ്ടു.

സ‍ർക്കാരിൻ്റെ ഭാ​​ഗത്ത് വീഴ്ചയില്ലെന്നും കേസ് പിൻവലിക്കാൻ അപേക്ഷ നൽകാൻ പ്രോസിക്യൂട്ട‍ർക്ക് അവകാശമുണ്ടെന്നും അടിയന്തരപ്രമേയത്തിനെതിരെസംസാരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇതിനെതിരെ രൂക്ഷവി‍മർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രം​ഗത്ത് എത്തി. കോടതി വരാന്തയിൽ നിന്ന് വാദിക്കുന്ന ചില അഭിഭാഷകരെ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

സുപ്രിം കോടതി വിധി അംഗികരിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. കേസ് പിൻവലിക്കാൻ സ‍ർക്കാരിന് അവകാശമുഉണ്ടോയെന്ന കാര്യമാണ് കോടതിയിൽ പരിഗണിക്കപെട്ടത്. കേസ് പിൻവലിക്കാൻ അപേക്ഷ നൽകാൻ പ്രോസിക്യൂട്ടർക്ക് അവകാശമുണ്ട്. സർക്കാർ നടപടി നിയമവിരുദ്ധമല്ല. പൊതുതാത്പര്യം മുൻ നിർത്തിയാണ് കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയത്. ഇത് ദുരുദ്ദേശപരമല്ല. സർക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. സഭ നിർത്തി ചർച്ച ചെയ്യേണ്ട കാര്യമല്ല. കോടതി വിധിയിൽ സ്വാഭാവികമായ തുടർ നടപടിയുണ്ടാകും. രാഷ്ട്രീയം പ്രക്ഷുബ്ധമല്ലാതാകുമ്പോൾ ഇതുപോലുള്ള കേസുകൾ പിൻവലിക്കുന്നതിൽ തെറ്റില്ല. മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടായ സമാന സംഭവങ്ങൾ ചുണ്ടികാട്ടിയാനയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി നൽകിയത് .

-

You might also like

-