നവ വധുവരന്മാരെ കൊലപ്പെടുത്തിയ പ്രതിക്ക് വധ ശിക്ഷ

വരന്റെ തലക്കും മാറിലും വെടിവെച്ചു കൊലപ്പെടുത്തുകയും, വധുവിനെ സമീപമുള്ള കുറ്റികാട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചു വിട്ടയ്ക്കുകയും ചെയ്ത ആല്‍വിന്‍ ബ്രസിലിന്റെ(43) വധശിക്ഷ ഡിസംബര്‍ 11 ചൊവ്വാഴ്ച വൈകീട്ട് 7 മണിക്ക് ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി

0

ഹണ്ടസ് വില്ല: മസ്‌കിറ്റ് ഈസ്റ്റ്ഫീല്‍ഡ് കോളേജിനു സമീപം നടക്കാനിറങ്ങിയ നവവധൂവരന്മാരെ തോക്കുചൂണ്ടി പണം ആവശ്യപ്പെടുകയും, കൈവശം ഒന്നും ഇല്ലാ എന്ന് പറഞ്ഞതില്‍ പ്രകോപിതനായി വരന്റെ തലക്കും മാറിലും വെടിവെച്ചു കൊലപ്പെടുത്തുകയും, വധുവിനെ സമീപമുള്ള കുറ്റികാട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചു വിട്ടയ്ക്കുകയും ചെയ്ത ആല്‍വിന്‍ ബ്രസിലിന്റെ(43) വധശിക്ഷ ഡിസംബര്‍ 11 ചൊവ്വാഴ്ച വൈകീട്ട് 7 മണിക്ക് ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി.

1993 ലായിരുന്നു സംഭവം. 27 വയസ്സുള്ള ഗഡ്‌ലസുവൈറ്റും, ഭാര്യ ലോറ വൈറ്റും(24) വിവാഹിതരായതിനു പത്താം ദിനത്തിലായിരുന്നു ഡഗ്ലസ് വധിക്കപ്പെട്ടത്. കോളേജിനു സമീപമുള്ള കുറ്റിക്കാട്ടില്‍ മറഞ്ഞിരിക്കുകയായിരുന്ന ആല്‍വിന്‍ തോക്കുമായി ഇവരുടെ മുമ്പില്‍ ചാടിവീണു. വെടിയേറ്റു വീണ ഡഗ്ലസ് തന്റെ ഭാര്യയെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചാണ് മരണത്തിന് കീഴടങ്ങിയത്. പ്രതിയുടെ തോക്കു പ്രവര്‍ത്തനക്ഷമമല്ലാതായതാണ് ലോറയുടെ ജീവന്‍ രക്ഷിച്ചത്. കൃത്യത്തിനുസേഷം രക്ഷപ്പെട്ട പ്രതിയെ 8 വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു കേസ്സില്‍ പിടികൂടി ഡി.എന്‍.എ. ടെസ്റ്റിന് വിധേയമാക്കിയപ്പോഴാണ് ബലാല്‍സംഗം ചെയ്യപ്പെട്ട ലോറയുടെ ഡി.എന്‍.എ.യുമായി സാമ്യമുള്ളതായി കണ്ടെത്തി അറസ്റ്റു ചെയ്തത്. അമേരിക്കയിലെ മോസ്റ്റ് വാണ്ടണ്ട് ലീസ്റ്റില്‍ ഉള്‍പ്പെടുത്തി 20,000 ഡോളര്‍ പ്രതിഫലം കണ്ടെത്തുന്നവര്‍ക്കായി പ്രഖ്യാപിച്ചിരുന്നു. ഇത്രയും കാലത്തിനുള്ളില്‍ 40 പേരെ ചോദ്യം ചെയ്യുകയും, രക്ത പരിശോധന നടത്തുകയും ചെയ്തിരുന്നു.

വധശിക്ഷ നടപ്പാക്കുന്നതിനുള്ള മാനസികനിലയിലല്ല പ്രതിയെന്ന വാദം കോടതി അംഗീകരിച്ചില്ല. മാരക വിഷം സിരകളിലേക്കു പ്രവഹിപ്പിച്ചു നിമിഷങ്ങള്‍ക്കകം മരണം സ്ഥിരീകരിച്ചു. ഈ വര്‍ഷം അമേരിക്കയില്‍ നടത്തിയ 24 വധശിക്ഷകളില്‍ ടെക്‌സസ്സില്‍ മാത്രം നടത്തപ്പെട്ട പതിമൂന്നാമത്തേതാണ് ആല്‍വിന്റേത്