കണ്ണൂർ തളിപ്പറമ്പിൽ ഇതര സംസ്ഥാനക്കാരിയായ ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ.

മലപ്പുറം സ്വദേശി കൂവ്വക്കാട്ടിൽ നാരായണനാണ് അറസ്റ്റിലായത്. ഗുരുവായൂരിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

0


കണ്ണൂർ തളിപ്പറമ്പിൽ ഇതര സംസ്ഥാനക്കാരിയായ ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം സ്വദേശി കൂവ്വക്കാട്ടിൽ നാരായണനാണ് അറസ്റ്റിലായത്. ഗുരുവായൂരിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

കണ്ണൂരിലെ പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന ആറുവയസുകാരിയാണ് ലൈംഗിക പീഡനത്തിനിരയായത്. ആസാം സ്വദേശിനിയാണ് പീഡനത്തിനിരയായ ബാലിക. ബുധനാഴ്ചയാണ് സംഭവമുണ്ടായത്.കുട്ടിയുടെ മാതാവ് ജോലി ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരനാണ് പ്രതി. മാതാവിനൊപ്പം ജോലി സ്ഥലത്തെത്തിയ കുട്ടിയെനാരായണൻ മിഠായി വാങ്ങി തരാമെന്ന് പ്രലോഭിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്നാണ് ആറു വയസുകാരിയെ ഇയാൾ പീഡനത്തിനിരയാക്കിയത്.

ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചപെൺകുട്ടിയോട് വീട്ടുകാർ കാര്യം അനേ്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. സംഭവത്തിന് ശേഷം ഗുരുവായൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തളിപ്പറമ്പ് എസ്‌ഐയുടെ നേതൃത്വത്തിൽ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.