വെഹിക്കിൽ സൂപ്പർ വൈസർക്ക് കോവിഡ് മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു

കൂടുതല്‍ പേരുമായി ഇദ്ദേഹത്തിന് സമ്പര്‍ക്കമില്ലെന്നാണ് പ്രാഥമിക നിഗമനം. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുള്‍പ്പെടെ ആറു പേര്‍ക്കാണ് ഇദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കമുള്ളത്.

0

മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു. വെഹിക്കിൽ സൂപ്പർ വൈസറായ ചെർപ്പുളശ്ശേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി രണ്ട് ദിവസത്തേക്കാണ് കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചത്. രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമാണെങ്കിലും ഈ മാസം ഒമ്പതാം തിയതി മുതല്‍ ഇദ്ദേഹം ഡിപ്പോയില്‍ എത്തിയിട്ടില്ല. ഒമ്പതാം തിയതി ഇദ്ദേഹം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ലീവെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. കൂടുതല്‍ പേരുമായി ഇദ്ദേഹത്തിന് സമ്പര്‍ക്കമില്ലെന്നാണ് പ്രാഥമിക നിഗമനം.
ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുള്‍പ്പെടെ ആറു പേര്‍ക്കാണ് ഇദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കമുള്ളത്. ഇവര്‍ ആറു പേരും പരിശോധനക്കായി സ്രവസാമ്പിളുകള്‍ നല്‍കിയിട്ടുണ്ട്.മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ 320 ഓളം ജീവനക്കാരാണ് വിവിധ മേഖലകളിലായി ജോലി ചെയ്യുന്നത്. ഡിപ്പോ അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.