മുല്ലപ്പള്ളി അകറ്റി നിർത്തി ഉമ്മൻചാണ്ടിയിൽ നിന്നും നിരാശാജനകമായ അനുഭവം പാർട്ടി വിടുമെന്ന് എം സുരേഷ് ബാബു

"പാര്‍ട്ടി വിടാന്‍ കാരണം നയപരമായ അസംതൃപ്തിയാണ്. വ്യക്തിപരമായ അസംതൃപ്തി അല്ല. പാര്‍ട്ടിയുടെ നയങ്ങള്‍ രൂപീകരിക്കുന്ന നേതാക്കളുടെ നയങ്ങളാണ് പ്രധാന പ്രശ്നം. കോണ്‍ഗ്രസില്‍ ആകെ നാല് വര്‍ഷമേ ഞാന്‍ സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്നുള്ളൂ. സ്ഥാനമല്ല എന്‍റെ പ്രശ്നം

0

കോഴിക്കോട്:കോൺഗ്രസ് വിടുകയാണെന്ന് കെപിസിസി മുൻ ജനറൽ സെക്രട്ടറി പി എം സുരേഷ് ബാബു. മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ പാർട്ടിയിൽ നിന്നും പരമാവധി അകറ്റി നിർത്തി. ഉമ്മൻചാണ്ടിയിൽ നിന്നും നിരാശാജനകമായ അനുഭവമാണുണ്ടായത്. ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും പി എം സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു

“പാര്‍ട്ടി വിടാന്‍ കാരണം നയപരമായ അസംതൃപ്തിയാണ്. വ്യക്തിപരമായ അസംതൃപ്തി അല്ല. പാര്‍ട്ടിയുടെ നയങ്ങള്‍ രൂപീകരിക്കുന്ന നേതാക്കളുടെ നയങ്ങളാണ് പ്രധാന പ്രശ്നം. കോണ്‍ഗ്രസില്‍ ആകെ നാല് വര്‍ഷമേ ഞാന്‍ സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്നുള്ളൂ. സ്ഥാനമല്ല എന്‍റെ പ്രശ്നം. ഇങ്ങനെയൊരാള്‍ ഇവിടയുണ്ടെന്ന പരിഗണന പോലും നല്‍കുന്നില്ല. സങ്കടകരമായ, വേദനിപ്പിക്കുന്ന സമീപനമാണ് ബഹുമാനപ്പെട്ട എന്‍റെ നേതാവ് ഉമ്മന്‍ചാണ്ടിയില്‍ നിന്നുണ്ടായത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ എത്രയൊക്കെ അകറ്റിനിര്‍ത്താമോ അത്രയും അകറ്റിനിര്‍ത്തി. രാജ്യത്താകെ വേരുള്ള കോണ്‍ഗ്രസിന് അഖിലേന്ത്യാ പ്രസിഡന്‍റില്ലാത്ത അവസ്ഥയാണുള്ളത്. കോണ്‍ഗ്രസിനെ ശിഥിലപ്പെടുത്താന്‍ നേതൃത്വം നല്‍കുന്ന ആളല്ല ഞാന്‍. ആരോടും എന്‍റെ കൂടെ പാര്‍ട്ടി വിടാന്‍ ആവശ്യപ്പെടില്ല. നിലവില്‍ ഒരു പാര്‍ട്ടിയിലും ചേരാന്‍ തീരുമാനിച്ചിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യപ്പെട്ടാല്‍ അവരെ സഹായിക്കും”.സുരേഷ് ബാബു കൂട്ടിച്ചേർത്തു

You might also like

-