മൈസൂരു കോളേജ് വിദ്യാർത്ഥിയെ പുള്ളി പുലി കൊന്നു.പുലിയെ വെടിവെച്ചുകൊല്ലാൻ ഉത്തരവിറക്കി കർണാടക സർക്കാർ

കർണാടക ചീഫ് കൺസർവേറ്റർ മാലതി , ഡെപ്യുട്ടി കൺസർവേറ്റർ കമലാകാരി കാലൻ എന്നിവരുമായി നടത്തിയ ചർച്ചയിൽ കുടുബത്തിന് ആശ്വാസത്തുകയായി 7 . 5 ലക്ഷം രൂപ അനുവദിക്കുകയൂം 5 ലക്ഷം ആശുപത്രിയിൽ വച്ച് തന്നെ കൈമാറുകയും ചെയ്തു . കൂടാതെ അക്രമകാരിയായ്‌പുലിയെ വെടിവെച്ചുകൊല്ലാൻ ചീഫ് കാസർവേറ്റർ ഉത്തരവിറക്കുകയും . ദൗത്യം പൂർത്തിയാക്കാൻ അപ്പോൾത്തന്നെ ഷറപ്പ് ഷൂട്ടർ നിയോഗിച്ചു ഉത്തരവിറക്കുകയും ചെയ്തു .

0

മൈസൂരു | കോളേജ് വിദ്യാർത്ഥിയെ പുള്ളിപ്പുലി കൊന്നു. മൈസൂരിലെ ടി നർസിപൂർ താലൂക്കിലെ കബെഹുണ്ടി ഗ്രാമത്തിലാണ് സംഭവം. മേഘ്‌ന എന്ന 21 കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയാണ് മരിച്ചത്.വ്യാഴ്ഴിച്ച രാത്രി ഏഴു മണിയോടെയായിരുന്നു ആക്രമണം. വ്യാഴാഴ്ച വൈകിട്ട് വീടിന്റെ പിൻവശത്തുള്ള ശുചിമുറിയിൽ പോകാനായി പുറത്തിറങ്ങിയപ്പോഴാണ് മേഘ്‌നയെ പുള്ളിപ്പുലിആക്രമിച്ചത്. മുഖത്തും കഴുത്തിലും കടിച്ച് മുറിവേറ്റു. 200 മീറ്ററോളം യുവതിയെ പുള്ളിപ്പുലിവലിച്ചിഴച്ചു.പെൺകുട്ടിയുടെ നിലവിളി ശബ്ദം കേട്ട് മാതാപിതാക്കൾ ഓടിയെത്തി. ആളുകൾ ഓടിയെത്തിയതോടെ തന്നെ പുലി ഓടി രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നർസിപൂർ അതോറിറ്റി സ്‌കൂളിലെ തലത്തിലുള്ള വിദ്യാർത്ഥിനിയാണ് മേഘ്‌ന.ടി.നരസിപൂർ ഗവൺമെന്റ് കോളേജിൽ അവസാന വർഷ ബിഎയ്ക്ക് പഠിക്കുകയായിരുന്നു മേഘ്ന. സംഭവത്തിൽ ഗ്രാമവാസികൾ പ്രതിഷേധിച്ചു. പ്രതിഷേധത്തിൽ ഗ്രാമവാസികൾക്ക് പിന്തുണയുമായി എം.എൽ.എ അശ്വിൻ കുമാറും രംഗത്തെത്തി. മൈസൂർ ജില്ലയിൽ പുള്ളിപ്പുലി ശല്യം വർധിക്കുകയും കഴിഞ്ഞ ആറ് മാസത്തിനിടെ 20 ലധികം പുലികളെ വനംവകുപ്പ് പിടികൂടുകയും ചെയ്തു.ആശുപത്രിക്ക് മുന്നിൽ നാട്ടുകാർ വനം വകുപ്പിനെതിരെ പ്രതിക്ഷേധിച്ചതോടെ . വനപാലകരും സ്ഥലത്തെത്തി കർണാടക ചീഫ് കൺസർവേറ്റർ മാലതി , ഡെപ്യുട്ടി കൺസർവേറ്റർ കമലാകാരി കാലൻ എന്നിവരുമായി നടത്തിയ ചർച്ചയിൽ കുടുബത്തിന് ആശ്വാസത്തുകയായി 7 . 5 ലക്ഷം രൂപ അനുവദിക്കുകയൂം 5 ലക്ഷം ആശുപത്രിയിൽ വച്ച് തന്നെ കൈമാറുകയും ചെയ്തു . കൂടാതെ അക്രമകാരിയായ്‌പുള്ളിപ്പുലിയെ വെടിവെച്ചുകൊല്ലാൻ ചീഫ് കാസർവേറ്റർ ഉത്തരവിറക്കുകയും . ദൗത്യം പൂർത്തിയാക്കാൻ അപ്പോൾത്തന്നെ ഷറപ്പ് ഷൂട്ടർ നിയോഗിച്ചു ഉത്തരവിറക്കുകയും ചെയ്തു .
അതേസമയം അട്ടപ്പാടി ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഊത്തുക്കുഴി ഊരിലെ ലക്ഷ്മണൻ (45) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 5നാണ് സംഭവം. വീടിനു പുറത്തിറങ്ങിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. അട്ടപ്പാടിയിൽ 4 മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെയാളാണ് ലക്ഷ്മണൻ.

You might also like

-