ലഡാക്കിൽ സേനാപിന്മാറ്റം പൂർത്തിയായെന്ന് ചൈന .സേനാപിന്മാറ്റം പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന്​ ഇന്ത്യ

സേനാപിന്മാറ്റത്തില്‍ ഏറെ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്​താവ്​ അനുരാഗ്​ ശ്രീവാസ്തവ ഒരു മാധ്യമത്തിന്​ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

0

ഡല്‍ഹി: ചൈനീസ് പട്ടാളം കടന്നുകയറിയ ലഡാക്കിലെ മിക്ക മേഖലകളിലും സേനാപിന്മാറ്റം പൂര്‍ത്തിയായെന്ന്​ ചൈന വ്യക്തമാക്കി അതേസമയം കിഴക്കൻ ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിന്നുളള സേനാപിന്മാറ്റം പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന്​ ഇന്ത്യ വ്യക്തമാക്കി . രണ്ടുദിവസത്തിനുശേഷമാണ് ഇക്കാര്യത്തിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം വന്നത്. ലഡാക്കില്‍ താഴെത്തട്ടില്‍ സ്ഥിതി ശാന്തമാവുകയാണെന്ന ചൈനയുടെ അവകാശവാദവും ഇന്ത്യ തള്ളി.

സേനാപിന്മാറ്റത്തില്‍ ഏറെ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്​താവ്​ അനുരാഗ്​ ശ്രീവാസ്തവ ഒരു മാധ്യമത്തിന്​ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.​ എന്നാല്‍, ഈ പ്രക്രിയ പൂര്‍ത്തിയായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി​. സേനാപിന്മാറ്റം പൂര്‍ത്തിയാക്കാന്‍ ഇരു രാജ്യങ്ങളുടേയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വൈകാതെ തന്നെ കൂടിക്കാഴ്​ച നടത്തുമെന്നും ശ്രീവാസ്തവ പറഞ്ഞു.

You might also like

-