ഭീകരവാഴ്ചക്കൊരുങ്ങി താലിബാൻ സർക്കാർ രൂപീകരണ ചർച്ചയുമായി നേതാക്കൾ കാബൂളിൽ

താലിബാൻ പ്രതികാര നടപടികളിലേക്ക് കടക്കുന്നു എന്ന യുഎൻ രഹസ്യാന്വോഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ മറ്റു രാജ്യങ്ങൾ പൗരന്മാരെ അഫ്ഗാനിൽ നിന്നും ഒഴിപ്പിക്കുന്നത് വേഗത്തിലാക്കി. താലിബാൻ വഴി തടയുന്നതിനാൽ പലർക്കും കാബൂളിൽ എത്താനായിട്ടില്ല.

0

വാഷിം​ഗ്ടൺ: കാബൂൾ വിമാനത്താവള പരിസരത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് അമേരിക്ക. അമേരിക്കൻ പൗരന്മാർ ഒറ്റയ്ക്ക് സഞ്ചരിച്ചു വിമാനത്താവളത്തിൽ എത്താൻ ശ്രമിക്കരുതെന്ന് യു എസ് എംബസി മുന്നറിയിപ്പ് നൽകി. ആയിരക്കണക്കിന് അഫ്ഗാൻകാർവിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടി നിൽക്കുകയാണ്.സർക്കാർ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം നൽകാനായി താലിബാൻ നേതാവ് മുല്ലാ അബ്ദുൽ ഗനി ബറാദർ കാബൂളിൽ എത്തി. വിവിധ കക്ഷി നേതാക്കളുമായും മുൻ ഭരണത്തലവൻമാരുമായും ചർച്ച നടത്തുമെന്ന് താലിബാൻ പറയുന്നു.

അതേസമയം അഫ്ഗാൻ മുൻ രാഷ്ട്രപതി അബ്ദുള്ളയും ഹമീദ് കർസായിയും കാബൂളിലെ ആക്ടിംഗ് താലിബാൻ ഗവർണർ അബ്ദുൽ റഹ്മാൻ മൻസൂറുമായി കാബൂളിൽ കൂടിക്കാഴ്ച നടത്തി അഫ്ഗാൻ നിവാസികളുടെ സുരക്ഷയും , ജീവനും സംരക്ഷണം, സ്വത്ത്, അന്തസ്സ് എന്നിവ സംബന്ധിച്ച് ചർച്ച ചെയ്തതായി സുപ്രീം ദേശീയ അനുരഞ്ജന കൗൺസിൽ ചെയർമാൻ അബ്ദുള്ള അബ്ദുള്ളയുടെ ഓഫീസ് അറിയിച്ചുഎല്ലാവര്ക്കും പരിഗണ നല്കിക്കൊണ്ടേയിരിക്കും സർക്കാർ രൂപീകരിക്കയെന്നു താലിബാൻ വക്ത്താക്കൾ ചർച്ചയിൽ വ്യ്കതമാക്കിയതിയി അഫ്ഗാൻ മധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു
സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ, കാബൂളിലെ ജനങ്ങൾക്ക് സാമ്പത്തികമായും സാമ്പത്തികമായും സുരക്ഷിതത്വം അനുഭവിക്കേണ്ടതുണ്ടെന്ന്.കാബൂളിലെ ജനങ്ങളുടെ ആശങ്കകൾ പരാമർശിച്ചുകൊണ്ട് താലിബാൻ നേതാവ അബ്ദുള്ള അബ്ദുള്ള പറഞ്ഞു,

The Take
Chaos is mounting again at Kabul airport as the UN warned the Taliban is conducting targeted searches for Afghans who worked with the former government or foreign forces.

താലിബാൻ പ്രതികാര നടപടികളിലേക്ക് കടക്കുന്നു എന്ന യുഎൻ രഹസ്യാന്വോഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ മറ്റു രാജ്യങ്ങൾ പൗരന്മാരെ അഫ്ഗാനിൽ നിന്നും ഒഴിപ്പിക്കുന്നത് വേഗത്തിലാക്കി. താലിബാൻ വഴി തടയുന്നതിനാൽ പലർക്കും കാബൂളിൽ എത്താനായിട്ടില്ല. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ
ദൗത്യമാണ് നിലവിൽ നടക്കുന്നതെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറ‍‍ഞ്ഞു.

You might also like

-