സർക്കാരുമായി ബന്ധപ്പെട്ട യാതൊരു വിഷയവും എൽഡിഎഫിൽ ചർച്ചചെയ്യുന്നില്ല

സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തുന്നതെന്നും എംഎല്‍എമാര്‍ക്ക് നാട്ടില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നെന്നും കെ ബി ഗണേഷ് കുമാര്‍ വിമര്‍ശിച്ചു

0

തിരുവനന്തപുരം | സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട
യാതൊരു വിഷയവും എൽഡിഎഫിൽ ചർച്ചകൾ ഉണ്ടാകുന്നില്ലെന്ന് കെ ബി ഗണേഷ്‌കുമാർ എംഎൽഎ. പല വിഷയങ്ങളിലും ചർച്ചയുണ്ടാകുന്നില്ല. വികസന രേഖ അംഗീകരിക്കുന്നതിലും ചർച്ചയുണ്ടായില്ല.അഭിപ്രായങ്ങൾ രണ്ടുമാസം മുൻപ് എഴുതി വാങ്ങുക മാത്രമാണ് ചെയ്‌തത്‌.പലസർക്കാർ തീരുമാനങ്ങളും കക്ഷിനേതാക്കൾ അറിയുന്നില്ല . റോഡ് നിർമ്മാണത്തിലുൾപ്പെടെ കാലതാമസമെന്ന് ഗണേഷ് കുമാർ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ എല്ലാ മേഖലയിലും ചെലവ് കുറയ്ക്കണമെന്നും കെ ബി ഗണേഷ്‌കുമാർ എംഎൽഎ വ്യക്തമാക്കി

കഴിഞ്ഞദിവസം ചേർന്ന എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗത്തിലും സർക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കെ ബി ഗണേഷ്‌കുമാർ രംഗത്തെത്തി.സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തുന്നതെന്നും എംഎല്‍എമാര്‍ക്ക് നാട്ടില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നെന്നും കെ ബി ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.ശരിയായില്ലെന്ന് സിപിഐഎം എംഎല്‍എ മാര്‍ കുറ്റപ്പെടുത്തി.മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവര്‍ത്തനം പോരെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. എംഎല്‍എമാര്‍ക്ക് അനുവദിച്ച പദ്ധതികളുടെ ഭരണാനുമതി പോലും നല്‍കുന്നില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.

You might also like

-