47 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്. കൊടുവള്ളി നഗരസഭ എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ

47 ലക്ഷം രൂപയുടെ തട്ടിപ്പില്‍ അഹമ്മദ് ഉനൈസിനും പങ്കുണ്ടെന്ന് ഹൈദരാബാദ് സൈബര്‍ പോലീസ് കണ്ടെത്തിയിരുന്നു

0

വിഡിയോ സ്റ്റോറി

കോഴിക്കോട്| ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ കൊടുവള്ളി നഗരസഭ എൽഡിഎഫ് കൗൺസിലർ അഹമ്മദ് ഉനൈസ് (28) അറസ്റ്റിൽ. നഗരസഭ ഡിവിഷൻ 12 കരീറ്റിപ്പറമ്പ് വെസ്റ്റ് കൗൺസിലറായ ഉനൈസിനെ ഹൈദരാബാദ് സൈബർ പോലീസാണ് അറസ്റ്റു ചെയ്തത്. 47 ലക്ഷം രൂപയുടെ തട്ടിപ്പില്‍ അഹമ്മദ് ഉനൈസിനും പങ്കുണ്ടെന്ന് ഹൈദരാബാദ് സൈബര്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊടുവള്ളി പോലീസിന്‍റെ സഹായോത്തോടെ ഉനൈസിനെ അറസ്റ്റ് ചെയ്ത് തുടര്‍ അന്വേഷണത്തിനായി ഹൈദരാബാദിലേക്ക് കൊണ്ടുപോയത്.
പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷനായ എൻ.എസ്.സി (നാഷണൽ സെക്കുലർ കോൺഫറൻസ്) അംഗമാണ് അഹമ്മദ് ഉനൈസ്

ശനിയാഴ്ച രാവിലെ പത്ത് മണിയോടെ കൊടുവള്ളിയിലെത്തിയ അഞ്ചംഗ ഹൈദരാബാദ് സൈബർ പൊലീസ് അഹമ്മദ് ഉനൈസിനെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് പിടിയിലായ മൂവാറ്റുപുഴ സ്വദേശി ഫിറോസിൽനിന്നാണ് ഉനൈസിന് കേസുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.കൊടുവള്ളി നഗരസഭ 12-ാം വാർഡ് കൗണ്‍സിലർ അഹമ്മദ് ഉനൈസിൻ

You might also like

-