വനിതാ സംവരണ ഭേദ​ഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച്നിയമമന്ത്രി അർജുൻ രാം മേഘ്‌വാൾ അനുകൂലിച്ച്‌ 251 എതിർത്ത് 185 പേർ

ബിൽ സഭയിൽ കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷം ഒന്നടങ്കം എതിര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ബിൽ ചര്‍ച്ചക്ക് എടുക്കരുതെന്ന നിലപാടാണ് പല എംപിമാരും സ്വീകരിച്ചത്.

ഡൽഹി | വനിത സംവരണ ഭേദ​ഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ അനുമതി. വോട്ടെടുപ്പിലൂടെയാണ് അനുമതി നേ‌ടിയത്. പ്രതിപക്ഷ ആവശ്യം പരി​ഗണിച്ചായിരുന്നു വോ‌ട്ടെടുപ്പ്. ശക്തമായ വാക്പോരാണ ഭരണ പ്രതിപക്ഷ അം​ഗങ്ങൾ ലോക്സഭയിൽ ന‌‌ടത്തിയത്. അനുകൂലിച്ച് 251 പേരും എതിർത്ത് 185 പേരും വോട്ട് ചെയ്തു. ബിൽ സഭയിൽ കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷം ഒന്നടങ്കം എതിര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ബിൽ ചര്‍ച്ചക്ക് എടുക്കരുതെന്ന നിലപാടാണ് പല എംപിമാരും സ്വീകരിച്ചത്. അതിന് ശേഷമാണ് വോട്ടെടുപ്പ് നിര്‍ദേശിച്ചത്. ഫെഡറല്‍ തത്വത്തിന് നേരെയുള്ള ആക്രമണമെന്നാണ് ബില്ലിനെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ഭരണഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് കെസി വിമര്‍ശിച്ചു. ബിൽ ആശങ്കപ്പെടുത്തുന്നതെന്ന് കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ബിൽ പിൻവലിക്കണമെന്ന് എൻകെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. എന്നാൽ വിമര്‍ശനങ്ങള്‍ ചര്‍ച്ചയിലാകാമെന്നാണ് അമിത് ഷാ പ്രതികരിച്ചത്.

നിയമമന്ത്രി അർജുൻ രാം മേഘ്‌വാൾ വനിതാ സംവരണ ഭേദ​ഗതി ബിൽ അവതരിപ്പിച്ച് . ചരിത്ര നിമിഷമെന്നാണ് കേന്ദ്രമന്ത്രി ബില്ല് അവതരണത്തെ വിശേഷിപ്പിച്ചത്. 1949 മുതലുള്ള ആവശ്യമാണ് വനിത സംവരണം. മോദി സർക്കാർ സ്ത്രീ ശക്തിക്ക് വേണ്ടി ശക്തമായ നടപടികൾ സ്വീകരിച്ചു. നിരവധി പദ്ധതികൾ നടപ്പിലാക്കി. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയാണു മോദി പ്രവർത്തിക്കുന്നതെന്ന് അർജുൻ രാം മേഘ്‌വാൾ പറഞ്ഞു.

സ്ത്രീകളുടെ സംവരണം വൈകാൻ സാധ്യത ഉള്ളതുകൊണ്ടാണ് ഇപ്പോൾ ഭേദഗതി കൊണ്ടുവരുന്നതെന്ന് നിയമമന്ത്രി അർജുൻ രാം മേഘ്‌വാൾ പറഞ്ഞു. നരേന്ദ്രമോദി വിവിധ വഴികളിൽ സ്ത്രീകളെ ശാക്തീകരിച്ചു. വർഷങ്ങളുടെ കാത്തിരിപ്പ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യാഥാർഥ്യം ആകുന്നു. എപിജെ അബ്ദുൾ കലാം കണ്ട സ്വപ്നം കൂടിയാണ് യാഥാർത്ഥ്യം ആകുന്നതെന്ന് അദേഹം ലോക്സഭയിൽ ബില്ല് അവതരിപ്പിക്കുന്ന വേളയിൽ പറഞ്ഞു. പ്രതിപക്ഷ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് ബില്ല് അവതരണം നടക്കുന്നത്.

You might also like

-