വൻകിടക്കാരെ ഒഴുവാക്കി വീണ്ടും മൂ ന്നാറിൽ കുടിയൊഴിപ്പിക്കൽ.ചിന്നക്കനാലിൽ ആദിവാസികുടുംബത്തിന്റെ ഭൂമി റവന്യൂ വകുപ്പ് പിടിച്ചെടുത്തു 

ഭൂമിക്ക് പലതവണ പട്ടയത്തിന് അപേക്ഷ നൽകിയിരുന്നു 2002 ൽ ആദിവാസികൾക്കായി പുനരധിവാസ പദ്ധതി ചിന്നക്കനാലിൽ നടപ്പാക്കിയപ്പോൾ ഇവർ കൈവശം വച്ചിട്ടുള്ള ഭൂമിക്ക് പട്ടയം നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു . നിരവധി തവണ ട്രൈബൽ ഡിപ്പാർട്ട്‌ മെന്റിൽ ഭൂമി പതിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു സമിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും പട്ടയത്തിനായി നിരവധി തവണ അപേക്ഷനൽകിയിരുനെന്നും ലീല പറഞ്ഞു

0

മൂന്നാർ | മൂ ന്നാറിൽ വൻകിടക്കാരെ ഒഴുവാക്കി ആദിവാസി കുടുംബത്തെ കുടിയിറക്കി .മന്നൻ സമുദായത്തിൽ പെട്ട ലീല ജോസിന്റെ ഉടമസ്ഥയിൽ ഉള്ള 2 . 20 ഏക്കർ ഭൂമിയും ഇവർ സ്ഥിരതാമസമാക്കിയ വീടും ആണ് ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയ ദൗത്യ സംഘം സംഘം പിടിച്ചെടുത്തത് .ഭൂമിയിൽ സർക്കാർ ബോഡ് സ്ഥാപിച്ചിട്ടുണ്ട് . ഭൂമിയിൽ നിന്നും 30 ദിവസത്തിനുള്ളിൽ ഒഴിഞ്ഞുപോകണം എന്ന ആവശ്യപ്പെട്ടു ദൗത്യസംഘം നോട്ടീസ് നൽകിയിട്ടുണ്ട് .
അടിമാലി ചിന്നപ്പാറകുടി സ്വദേശിയായ ലീലയും ഭർത്താവ് ജോസും 1978 കാലത്താണ് പ്രദേശത്ത്‌ ഭൂമി വാങ്ങി താമസം ആരംഭിക്കുന്നതെന്നും തങ്ങൾക്ക് മറ്റൊരിടത്തുംഭൂമിയില്ലന്നും ലീല ഇന്ത്യ വിഷൻ മീഡിയോട് പറഞ്ഞു . ഭൂമിക്ക് പലതവണ പട്ടയത്തിന് അപേക്ഷ നൽകിയിരുന്നു 2002 ൽ ആദിവാസികൾക്കായി പുനരധിവാസ പദ്ധതി ചിന്നക്കനാലിൽ നടപ്പാക്കിയപ്പോൾ ഇവർ കൈവശം വച്ചിട്ടുള്ള ഭൂമിക്ക് പട്ടയം നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു . നിരവധി തവണ ട്രൈബൽ ഡിപ്പാർട്ട്‌ മെന്റിൽ ഭൂമി പതിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു സമിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും
പട്ടയത്തിനായി നിരവധി തവണ അപേക്ഷനൽകിയിരുനെന്നും ലീല പറഞ്ഞു . വർഷങ്ങൾ പഴക്കമുള്ള കൃഷിയിടവും ഇവർ പരിപാലിച്ചുവരുന്ന കുരുമുളക് കൃഷിയുമെല്ലാം കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് നടപ്പാക്കിയിരുന്നത് . ഇവർ താമസിക്കുന്ന വീടിന് ചിന്നക്കനാലിൽ വൈദുതി എത്തിയ കാലത്ത് വൈദുതി കണക്ഷൻ ലഭിച്ചിട്ടുള്ളതാണ് .
തങ്ങളെ കുടിയിറക്കാനുള്ള നീക്കം വൻകിടക്കാരെ രക്ഷിക്കണമെന്നും ഭൂമി വിട്ടു പോകില്ലെന്നും ലീല പറഞ്ഞു

You might also like

-