കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ പരാജയത്തിന് പിന്നാലെ പാതി മീശ വടിച്ച് കെടിയുസിഎം കോട്ടയം ജില്ലാ പ്രസിഡന്റ് പൗലോസ് കടമ്പംകുഴി

ജീവിതത്തിൽ ആദ്യമായി മീശ വടിച്ചു. ഇതൊന്നും കൊണ്ട് തളരില്ല. പരാജയം വിജയത്തിന് മുന്നോടിയാണ്

0

കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ പരാജയത്തിന് പിന്നാലെ പാതി മീശ വടിച്ച് കെടിയുസിഎം കോട്ടയം ജില്ലാ പ്രസിഡന്റ് പൗലോസ് കടമ്പംകുഴി. ജോസ് കെ മാണിയും സ്റ്റീഫൻ ജോർജും വിജയിക്കുമെന്ന് പൗലോസ് ബെറ്റ് വെയ്ക്കുകയായിരുന്നു. ദൗർഭാഗ്യവശാൽ ഇരുവരും തോറ്റു. പിന്നാലെയാണ് പകുതി മീശ വടിച്ചത്.
സംഭവത്തിൽ പൗലോസിന്റെ പ്രതികരണം ഇങ്ങനെ ‘“ഇന്നലെ വന്ന തെരഞ്ഞെടുപ്പിൽ എന്റെ പാർട്ടി ചെയർമാൻ ജോസ് കെ മാണിയും എന്റെ നിയോജക മണ്ഡലം സ്ഥാനാർത്ഥി സ്റ്റീഫൻ ജോർജും പരാജയപ്പെട്ടു. എന്റെ ഒരു സ്‌നേഹിതനുമായി ഇരുവരുടേയും വിജയം ഉറപ്പെന്ന് പറഞ്ഞ് ബെറ്റ് വെച്ചിരുന്നു, ഇവരുടെ പരാജയം ഉൾക്കൊണ്ട് മീശ പാതി വടിച്ചു കളഞ്ഞിരിക്കുകയാണ്. ജീവിതത്തിൽ ആദ്യമായി മീശ വടിച്ചു. ഇതൊന്നും കൊണ്ട് തളരില്ല. പരാജയം വിജയത്തിന് മുന്നോടിയാണ്’.

പാലാ മണ്ഡലത്തിൽ 11246 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജോസ് കെ മാണിയ്‌ക്കെതിരെ മാണി സി കാപ്പൻ വിജയിച്ചത്. ജോസ് കെ മാണിയ്ക്ക് 52,697 വോട്ടുകളാണ് ലഭിച്ചത്. പരാജയത്തിന് പിന്നാലെ പാലായിൽ വോട്ടുകച്ചവടം നടന്നുവെന്ന് ജോസ് കെ മാണി ആരോപിച്ചിരുന്നു.