വിദ്യാർത്ഥിനിയുടെ ലൈംഗിക പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

സൂപ്പർ ഡീലക്സ് ബസിലെ ഡ്രൈവറാണ് ഷാജഹാൻ. ബസിൽ വച്ച് ഡ്രൈവർ മോശമായി പെരുമാറിയെന്ന് പരാതിയിൽ പറയുന്നു. ശനിയാഴ്ച പുലർച്ചെ നാല് മണിക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇമെയിൽ വഴിയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്നും ബംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് സംഭവം നടക്കുന്നത്

0

പത്തനംതിട്ട | വിദ്യാർത്ഥിനിയുടെ ലൈംഗിക പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ. പ്രാഥമിക പരിശോധനയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സസ്‌പെൻഷന് ഗതാഗത മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകി. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവറായ ചിറ്റാർ സ്വദേശി ഷാജഹാനെതിരെയാണ് വിദ്യാർത്ഥിനി പരാതിയുമായെത്തിയത്.
സൂപ്പർ ഡീലക്സ് ബസിലെ ഡ്രൈവറാണ് ഷാജഹാൻ. ബസിൽ വച്ച് ഡ്രൈവർ മോശമായി പെരുമാറിയെന്ന് പരാതിയിൽ പറയുന്നു. ശനിയാഴ്ച പുലർച്ചെ നാല് മണിക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇമെയിൽ വഴിയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്നും ബംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് സംഭവം നടക്കുന്നത്.

കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് ഡ്രൈവർ ഷാജഹാനെതിരെ ബംഗളൂരു സ്വദേശിയായ പെൺകുട്ടിയാണ് കെഎസ്ആർടിസി വിജിലൻസിന് പരാതി നൽകിയത്. പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലാണ് പരാതിക്ക് ആധാരമായ സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് കൃഷ്ണഗിരി ക്ക് സമീപം എത്തിയപ്പോഴാണ് യാത്രക്കാരിക്ക് നേരെ അതിക്രമം ഉണ്ടായത്.

പരാതി പ്രകാരമുള്ള സംഭവം ഇങ്ങനെ, ബസിന്റെ ജനൽ പാളി നീക്കാൻ കഴിയാതെ വന്നതോടെ പെൺകുട്ടി ഡ്രൈവർ ഷാജഹാന്റെ സഹായം തേടി. ഗ്ലാസ് നീക്കാനെന്ന വ്യാജേന അടുത്തെത്തിയ ഷാജഹാൻ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. പെട്ടെന്നുള്ള സംഭവത്തിന്റെ ആഘാതത്തിൽ പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ പറയുന്നു.ബെംഗളൂരുവിലെ വീട്ടിലെത്തിയ ശേഷം നടന്ന സംഭങ്ങൾ കാട്ടി പെൺകുട്ടി കെഎസ്ആർടിസി വിജിലൻസിന് ഇമെയിൽ വഴി പരാതി നൽകി. വിജിലൻസ് ഓഫീസർ പരാതി പത്തനംതിട്ട ഡിറ്റിഒക്ക് കൈമാറിയിട്ടുണ്ട്. ഷാജഹാനിൽ നിന്നും ഡിടിഒ വിശദീകരണം തേടി. എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് ഷാജഹാൻ നൽകിയ മറുപടി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഷാജഹാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിക്ക് ഗതാഗതമന്ത്രി നിർദ്ദേശം നൽകിയത്. എന്നാല്‍, പിജി വിദ്യാർത്ഥിയായ പെൺകുട്ടി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. അതേസമയം യുവതിയുടെ ആരോപണം ഡ്രൈവർ നിഷേധിച്ചു. യാത്രക്കാരിയെ അറിയാമെന്നും ആരോപണത്തിന് പിന്നിൽ മറ്റ് കാരണങ്ങളാണെന്നും ഡ്രൈവർ പറഞ്ഞത്

-

You might also like

-