കുമ്മനത്തിനും ശ്രീധരന്‍പിള്ളയ്ക്കുമെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

മുസ്ലീങ്ങള്‍ക്കെതിരെ ശ്രീധരൻ പിള്ളയുടെ പ്രസ്താവന വർഗീയ ധ്രുവീകരണത്തിനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

0

തിരുവനന്തപുരം: കുമ്മനത്തിനും ശ്രീധരന്‍പിള്ളയ്ക്കുമെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കുമ്മനത്തിന്‍റേത് വര്‍ഗീയതതയാണ്. വര്‍ഗീയ ധ്രുവീകരണത്തിന്‍റെ ആളാണ് കുമ്മനം. മാറാട് കലാപവും നിലയ്ക്കൽ സമരവും എടുത്തു പറഞ്ഞ മുല്ല പ്പള്ളി ഹൈന്ദവ ദ്രുവീകരണത്തിൻറെ ആളാണ് കുമ്മനമെന്നും കുറ്റപ്പെടുത്തി.

മുസ്ലീങ്ങള്‍ക്കെതിരെ ശ്രീധരൻ പിള്ളയുടെ പ്രസ്താവന വർഗീയ ധ്രുവീകരണത്തിനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഡിജിപി ലോക്നാഥ് ബെഹ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പ്രവർത്തിക്കുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ശശി തരൂരിന്‍റെ വിജയത്തിൽ സംശയമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. താഴേ തട്ടില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. നിരീക്ഷകരെ എല്ലാ കാലത്തും എഐസിസി നിയോഗിക്കാറുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

header add
You might also like