രാജ്യത്ത് 24 മണിക്കൂറിനിടെ 36401 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

530 കൊവിഡ് മരണങ്ങളും രാജ്യത്തു സ്ഥിരീകരിച്ചു.

0

രാജ്യത്ത് 24 മണിക്കൂറിനിടെ 36401 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് കേസുകളിൽ മുൻ ദിവസത്തെ കാൾ 3.4% വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 39157 പേര് രോഗമുക്തി നേടി. പ്രതിദിന കൊവിഡ് മരണങ്ങളിലും വർധനവ് രേഖപ്പെടുത്തി. 530 കൊവിഡ് മരണങ്ങളും രാജ്യത്തു സ്ഥിരീകരിച്ചു.

കൊവിഡ് വൈറസ് ബാധിതരായ 364129 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. കഴിഞ്ഞ 149 ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്തു 50 കോടി കൊവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, കൊവിഡ് മൂന്നാം തരംഗ ആശങ്ക നിലനിൽക്കേ കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ അടുത്ത മാസമെന്ന് റിപ്പോർട്ട്. രണ്ട് വക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണം അവസാന ഘട്ടത്തിലാണ്.

-

You might also like

-