സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം

മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും ഉള്‍പ്പെടെ 10 പേര്‍ കോവിഡ് ചികിത്സയിലാണ്.പാലക്കാട് ഓങ്ങല്ലൂര്‍ സ്വദേശി കോരനും ഇന്ന് മരിച്ചു. കോരന്‍റെ ബന്ധുക്കളായ നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്ത് ഇന്നലെ മരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിക്ക് കോവിഡ് സ്ഥിരീകരിച്ചു

0

സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം.മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും ഉള്‍പ്പെടെ 10 പേര്‍ കോവിഡ് ചികിത്സയിലാണ്.പാലക്കാട് ഓങ്ങല്ലൂര്‍ സ്വദേശി കോരനും ഇന്ന് മരിച്ചു. കോരന്‍റെ ബന്ധുക്കളായ നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്ത് ഇന്നലെ മരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി പൊലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതൻ ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം.ഇദ്ദേഹത്തിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വീട്ടുവളപ്പില്‍ സംസ്കരിച്ചു.

You might also like

-