50 വയസിന് മുകളിലുള്ളവര്‍ക്ക് കൊറോണ ഫീല്‍ഡ് ഡ്യുട്ടി ചെയ്യേണ്ടതില്ല ഡിജിപി

55 ന്മേൽ പ്രായത്തിനടുത്തുള്ള ആരെയെങ്കിലും നിയോഗിക്കുകയാണെങ്കിലും അവര്‍ക്ക് ഗുരുതരമായ അസുഖങ്ങളില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്.കോവിഡ് ബാധിച്ച് ഇടുക്കിയിൽ പോലീസുകാരൻ മരിച്ചതച്ചറായതലനാ അടിയന്തിര സർക്കുലർ

0

തിരുവനന്തപുരം: കോവിഡ് ബാധ കൂടുതൽ പോലീസുകാരിൽ സ്ഥികരിച്ച സാഹചര്യത്തിൽ 52 വയസ്സിന് മുകളിലുള്ള പൊലീസുകാരെ കൊറോണ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന നിര്‍ദ്ദേശവുമായി ഡിജിപി. 50 വയസിന് മുകളിലുള്ളവരെ കൊറോണ ഫീല്‍ഡ് ഡ്യൂട്ടിക്കോ, വാഹനങ്ങള്‍ പരിശോധിക്കുന്നതിനോ നിയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. 50 വയസിന് താഴെയുള്ളവരാണെങ്കിലും മറ്റ് അസുഖങ്ങളുള്ളവരെ കൊറോണ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു. 50ന്മേൽ പ്രായത്തിനടുത്തുള്ള ആരെയെങ്കിലും നിയോഗിക്കുകയാണെങ്കിലും അവര്‍ക്ക് ഗുരുതരമായ അസുഖങ്ങളില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്.കോവിഡ് ബാധിച്ച് ഇടുക്കിയിൽ പോലീസുകാരൻ മരിച്ചതച്ചറായതലനാ അടിയന്തിര സർക്കുലർ

സംസ്ഥാനത്ത് ഇതുവരെ 88 പൊലീസുകാര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗവും തിരുവനന്തപുരത്ത് നിന്നാണ്. ഇന്ന് സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ അജിതന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം.

അതേസമയം തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനം അടച്ചു. ശുചീകരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും വേണ്ടിയാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്തെ രണ്ട് പൊലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് നടപടി.

 

You might also like

-