കേരളത്തിൽ കോവിഡ് സമുഖ്യവ്യാപനത്തിന്റെ വക്കിൽ സൂപ്പര്‍ സ്പ്രെഡ് നിരവധി സ്ഥലങ്ങളിൽ

മീനെടുത്ത് കുമരിച്ചന്തയില്‍ വിറ്റ മല്‍സ്യത്തൊഴിലാളിയില്‍ തുടങ്ങിയ രോഗവ്യാപനം മൂന്നു വാര്‍ഡുകളിലായി 243പേരിലെത്തി നില്‍ക്കുന്നു. എറണാകുളം ജില്ലയില്‍ ആലുവ, എറണാകുളം ചെല്ലാനം മാര്‍ക്കറ്റുകളിലായി 51പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

0

കൊച്ചി :അനുദിനം കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കേരളംസമൂഹവ്യാപനത്തിന്‍റെ വക്കില്‍.സമുഖ്യപനത്തിന്റെആദ്യപടിയായ സൂപ്പര്‍ സ്പ്രെഡ് സംസ്ഥാനത്ത് നിരവധി ക്ലസ്റ്ററുകളില്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവജാഗ്രതയില്‍. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതോടെ എല്ലാ ജില്ലകളിലും സൂപ്പര്‍ സ്പ്രെഡ് സാധ്യത നിലനല്‍ക്കുന്നു. സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ജനങ്ങള്‍ കൂടുന്നത് ഒഴിവാക്കുകയാണ് ഇത് തടയാനുള്ള ഏക മാര്‍ഗം. രോഗവ്യാപനത്തിന്‍റെ കേന്ദ്രങ്ങളായി മാറുന്ന മാര്‍ക്കറ്റുകള്‍ മിക്ക ജില്ലകളിലും അടച്ചു.

തിരുവനന്തപുരം പൂന്തുറയില്‍ കന്യാകുമാരിയില്‍നിന്ന് മീനെടുത്ത് കുമരിച്ചന്തയില്‍ വിറ്റ മല്‍സ്യത്തൊഴിലാളിയില്‍ തുടങ്ങിയ രോഗവ്യാപനം മൂന്നു വാര്‍ഡുകളിലായി 243പേരിലെത്തി നില്‍ക്കുന്നു. എറണാകുളം ജില്ലയില്‍ ആലുവ, എറണാകുളം ചെല്ലാനം മാര്‍ക്കറ്റുകളിലായി 51പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് പച്ചക്കറി മൊത്തവിതരണം കേന്ദ്രത്തിലെ നാലു തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട കുമ്പഴ മാര്‍ക്കറ്റിലെ രണ്ട് മല്‍സ്യതൊഴിലാളികളും രോഗ ബാധിതരായി. ഈ മാര്‍ക്കറ്റുകളെല്ലാം അടച്ചു. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് രോഗപ്രതിരോധം ഒരുക്കിയില്ലെങ്കില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റുകളും രോഗവ്യാപന കേന്ദ്രമായി മാറും

പൂന്തുറ മേഖലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗ വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.രോഗം സ്ഥിരീകരിക്കുന്നവരെ വളരെ വേഗം ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പൂന്തുറ മേഖലയിലെ രാഷ്ട്രീയ-സാമുദായിക നേതാക്കളുമായി ഓണ്‍ലൈനിലൂടെ മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍.