സ്വനയുടെ ഐ പി എസ് ബന്ധം അന്വേഷിക്കണം ഐ ജി ശ്രീജിത്ത് ഡി ജി പി ക്ക് കാത്തു നൽകി

മാധ്യമ വാര്‍ത്തകള്‍ മുഴുവന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരേയും സംശയമുനയില്‍ നിര്‍ത്തുന്നതാണ്. പ്രത്യേക അന്വേഷണം നടത്തി ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് കണ്ടെത്തണം

0

സ്വപ്ന സുരേഷുമായി ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് അടുപ്പമെന്ന പ്രചാരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് ഡി.ജി.പിക്ക് കത്ത് നല്‍കി. മാധ്യമ വാര്‍ത്തകള്‍ മുഴുവന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരേയും സംശയമുനയില്‍ നിര്‍ത്തുന്നതാണ്. പ്രത്യേക അന്വേഷണം നടത്തി ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് കണ്ടെത്തണം. ഇല്ലങ്കില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. വ്യാജപരാതി തയാറാക്കിയെന്ന കേസിലടക്കം സ്വപ്നയേ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടെന്നതടക്കമായിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നത്.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയും സന്ദീപും ദേശീയ അന്വേഷണ ഏജന്‍സിയുടെ വലയിലെന്ന് സൂചന. ഒളിവില്‍ കഴിയാന്‍ സ്വപ്നയ്ക്ക് സഹായം നല്‍കുന്നവരെ കുറിച്ച് അന്വേഷണസംഘത്തിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. സ്വപ്നയുമായി അടുപ്പമുള്ളവരെ എന്‍ഐഎ നിരീക്ഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും എന്‍ഐഎ അന്വേഷിക്കും.