കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ രവി പൂജാരിയുടെ അറസ്റ്റ് എന്ന വിധിപറയും

രവീ പൂജാരിയെ ക്രൈംബ്രാഞ്ച് ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിലും ആവശ്യപ്പെട്ടിട്ടുണ്ട്. രവി പൂജാരിയുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാനും കൈംബ്രാഞ്ച് അപേക്ഷ നല്‍കിയിരുന്നു

0

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കോടതി ഇന്ന് ഉച്ചയോടെ വിധിപറയും.
രവീ പൂജാരിയെ ക്രൈംബ്രാഞ്ച് ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിലും ആവശ്യപ്പെട്ടിട്ടുണ്ട്. രവി പൂജാരിയുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാനും കൈംബ്രാഞ്ച് അപേക്ഷ നല്‍കിയിരുന്നു. ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ മൂന്നാം പ്രതിയാണ് രവി പൂജാരി. കഴിഞ്ഞ വെള്ളിയാഴ്ച പരിഗണിച്ച അപേക്ഷ കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു

-

You might also like

-