ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞ് വീണതിനെ തുടർന്നുണ്ടായ മിന്നില്‍ പ്രളയത്തിൽ 170തോളം പേരെ കാണാതായതായി

പ്രളയത്തിൽ 170തോളം പേരെ കാണാതായതായി റിപ്പോർട്ട് . പതിനാറു പേരുടെ മൃതദേഹങ്ങൾ ഇന്നലെ വീണ്ടെടുത്തതായി റിപ്പോർട്ടുണ്ട് പരിക്കേറ്റ ആറുപേരെ രക്ഷ പെടുത്തിയതായും വിവരമുണ്ട്

0

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞ് വീണതിനെ തുടർന്നുണ്ടായ മിന്നില്‍ പ്രളയത്തിൽ 170തോളം പേരെ കാണാതായതായി റിപ്പോർട്ട് . പതിനാറു പേരുടെ മൃതദേഹങ്ങൾ ഇന്നലെ വീണ്ടെടുത്തതായി റിപ്പോർട്ടുണ്ട് പരിക്കേറ്റ ആറുപേരെ രക്ഷ പെടുത്തിയതായും വിവരമുണ്ട് . അളകനന്ദ, ദൗലിഗംഗ, ഋഷിഗംഗ നദികളിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ ഗ്രാമങ്ങള്‍ വെള്ളത്തിനിടയിലായി. തപോവൻ വൈദ്യുത പദ്ധതി ഭാഗികമായി തകർന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നാലു ലക്ഷം രൂപയും കേന്ദ്രസര്‍ക്കാര്‍ രണ്ടു ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ചമോലിയിലെ ജോഷിമഠിലാണ് നന്ദാദേവി ഗ്ലേസിയർ തകർന്നു വീണ് ദുരന്തമുണ്ടായത്. ധൗലിഗംഗയില്‍ പെട്ടെന്നുണ്ടായ പ്രളയത്തിൽ നദീതീരത്തുണ്ടായ നിരവധി വീടുകളാണ് ഒലിച്ചു പോയത്.

തപോവൻ ജലവൈദ്യുത പദ്ധതിയ്ക്ക് സമീപമാണ് കൂറ്റൻ മഞ്ഞുമലയിടിഞ്ഞത്. ദുരന്തത്തിൽ മരണപ്പെട്ട രണ്ട് പേരുടെ മൃതേദഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇവിടുത്തെ തൊഴിലാളികളാണെന്നാണ് പ്രാഥമിക സൂചന. ഇന്തോ-ടിബറ്റൻ അതിർത്തി സേനയിലെ നൂറു കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാദൗത്യത്തിനായി മേഖലയിലെത്തിയിട്ടുണ്ട്. ദുരന്തനിവാരണ സേനയിലെയും ആര്‍മിയിലെയും നൂറു കണക്കിന് അംഗങ്ങളെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.

പ്രളയപശ്ചാത്തലത്തിൽ ഋഷികേശിലും ഹരിദ്വാറിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ‘കനത്ത മഴയും പെട്ടെന്നുള്ള വെള്ളപ്പൊക്കവും കാരണം ചമോലിയിലെ റിനി ഗ്രാമത്തിലെ ഋഷിഗംഗ പദ്ധതിക്ക് കേടുപാടുകൾ സംഭവിച്ചിരിക്കാം. അലകനന്ദയുടെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ട്. നദിക്കരയിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി പ്രദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനാൽ ഏതെങ്കിലും തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ശ്രദ്ധ നൽകരുത്’ മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്ത് ജനങ്ങളോട് ആവശ്യപ്പെട്ടു.

ദുരന്ത ഭൂമിയായ തപോവന്‍ ഡാമിന് സമീപം രക്ഷാപ്രവര്‍ത്തകര്‍ രാത്രിയിലും വിശ്രമിച്ചില്ല. പ്രതികൂല കാലാവസ്ഥയെ നേരിട്ട് മണ്ണ് മാന്തി യന്ത്രം എത്തിച്ച് ടണലുകള്‍ തുറന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ് ഇപ്പോഴും. ഈ ടണലുകളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചെങ്കില്‍ മാത്രമേ എത്ര പേര്‍ ദുരന്തത്തിന് ഇരയായെന്ന് വ്യക്തമാകൂ. ഇവിടെ രണ്ട് പ്രോജക്ടുകളില്‍ ജോലി ചെയ്തിരുന്നവരാണ് കാണാതായവരില്‍ കൂടുതലും. എന്‍ടിപിസിയുടെ 900 മീറ്റര്‍ വരുന്ന തപോവന്‍ ടണലില്‍ രാത്രിയില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഇടയ്ക്ക് നിര്‍ത്തിവയ്‌ക്കേണ്ടി വന്നെങ്കിലും പിന്നിട് പുനരാരംഭിച്ചു.

ഡല്‍ഹിയില്‍ നിന്നും വായുസേനാ സംഘം പ്രത്യേക വിമാനത്തില്‍ ഡെറാഡൂണില്‍ എത്തിയിട്ടുണ്ട്. ഇവര്‍ പുലര്‍ച്ചെ തന്നെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. പ്രളയത്തില്‍ 125 പേരെ കാണാതായെന്നാണ് ഔദ്യോഗിക അറിയിപ്പ്. കുത്തൊഴുക്കില്‍ അകപ്പെട്ടതായി കരുതുന്ന 150 പേര്‍ രക്ഷപ്പെട്ടിരിക്കാന്‍ സാധ്യത വിരളമാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ദുരന്ത നിവാരണ സേനയും വ്യക്തമാക്കുന്നു ചമോലി ജില്ലയില്‍ തപോവന്‍ പ്രദേശത്തെ റെയ്നി ഗ്രാമത്തില്‍ ഇന്നലെ രാവിലെ 10.45 നായിരുന്നു ദുരന്തം. ഋഷിഗംഗ നദിയില്‍ നിര്‍മാണത്തിലിരുന്ന തപോവന്‍ താപവൈദ്യുതി നിലയത്തിന്റെ ഭാഗമായ അണക്കെട്ടാണ് തകര്‍ന്നത്. പ്രളയം ഉണ്ടായ വിവരം ലഭിച്ചതോടെ ഋഷികേശ് ശ്രീനഗര്‍ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി കളയാന്‍ അധികൃതര്‍ അടിയന്തര നിര്‍ദേശം നല്‍കിയിരുന്നു. ഭാഗിരഥി നദിയിലെ ജലമൊഴുക്കും നിയന്ത്രിച്ചിരുന്നു. പ്രദേശത്ത രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദുരന്തത്തിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അനുശോചനം രേഖപ്പെടുത്തി.