ക്രിമിനൽ കുറ്റം അറിഞ്ഞിട്ടും മറച്ചു വച്ചു. ആർ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു പരാതി

സിനിമാ മേഖലയിലെ നിരവധി പേരെ പൾസർ സുനി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതും ദൃശ്യങ്ങൾ കാണിച്ചു ബ്ലാക് മെയിൽ ചെയ്തത് സിനിമയിലെ ചില പെൺകുട്ടികൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നുമാണ് ആർ ശ്രീലേഖ വെളിപ്പെടുത്തിയത്. ക്രിമിനൽ കുറ്റത്തെപ്പറ്റി അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല? സുനിക്കെതിരെ കേസെടുത്തിയിരുന്നെങ്കിൽ പല കുറ്റങ്ങളും തടയാമായിരുന്നു.

0

തൃശൂർ | നടിയെ അകാരമിച്ച കേസിൽ ദീലീപ് കുറ്റക്കാരനായി കറുത്തുനില്ലന്നു വെളിപ്പെടുത്തലിന് പിന്നാലെ മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു പരാതി. മനുഷ്യാവകാശ പ്രവർത്തക കുസുമം ജോസഫാണ് തൃശ്ശൂർ റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പൾസർ സുനിക്കെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല. ഇത് ഗുരുതര തെറ്റാണെന്നും കുസുമം പരാതിയിൽ ചൂണ്ടികാണിക്കുന്നു .സിനിമാ മേഖലയിലെ നിരവധി പേരെ പൾസർ സുനി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതും ദൃശ്യങ്ങൾ കാണിച്ചു ബ്ലാക് മെയിൽ ചെയ്തത് സിനിമയിലെ ചില പെൺകുട്ടികൾ
തന്നോട് പറഞ്ഞിട്ടുണ്ടെന്നുമാണ് ആർ ശ്രീലേഖ വെളിപ്പെടുത്തിയത്. ക്രിമിനൽ കുറ്റത്തെപ്പറ്റി അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല? സുനിക്കെതിരെ കേസെടുത്തിയിരുന്നെങ്കിൽ പല കുറ്റങ്ങളും തടയാമായിരുന്നു. ഒരു സ്ത്രീയെന്ന ഇടപെടൽ പോലും ഇവർ നടത്തിയില്ല. മുൻ ജയിൽ ഡിജിപി ചെയ്തത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഗുരുതര തെറ്റാണെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ആർ ശ്രീലേഖ വിവാദ വെളിപ്പെടുത്തലുകൾ നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് മുൻ ഡിജിപി പറഞ്ഞു. ദിലീപിനെതിരെ അന്വേഷണസംഘം വ്യാജ തെളിവുണ്ടാക്കിയെന്നും പ്രതി പള്‍സർ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമാണെന്നും ശ്രീലേഖ ആരോപിച്ചു. കേസില്‍ പൊലീസിന് സംഭവിച്ച വീഴ്ചകളടക്കം വിശദീകരിച്ചാണ് ശ്രീലേഖയുടെ യുട്യൂബ് പ്രഭാഷണം .

You might also like

-