“ഭിക്ഷകൊടുക്കുകയും ഇല്ല. പട്ടിയെ വിട്ട് കടിപ്പിക്കുകയും ചെയ്യും ” ചെന്നിത്തലക്കെതിരെ കെ.കെ ശൈലജ

ഇത് ആ മാതിരി സാധനങ്ങളാണ്. ഭിക്ഷകൊടുക്കുകയും ഇല്ല. പട്ടിയെ വിട്ട് കടിപ്പിക്കുകയും ചെയ്യുമെന്നും" ആരോഗ്യമന്ത്രി വിമർശിച്ചു

0

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ.കെ ശൈലജ. ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യുന്നോ അത് തടയാൻ രമേശ് ചെന്നിത്തല കോപ്പ് കൂട്ടി ഇറങ്ങിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.നിങ്ങൾ സഹായിച്ചിട്ടില്ലെങ്കിലും വേണ്ടില്ല, അത് തടസപ്പെടുത്താൻ പാടുണ്ടോ. ഭിക്ഷകൊടുത്തില്ലേലും വേണ്ടില്ല പട്ടിയെ വിട്ട് കടിപ്പിക്കാൻ പാടുണ്ടോയെന്നൊരു ചൊല്ലുണ്ട്.

“ഇത് ആ മാതിരി സാധനങ്ങളാണ്. ഭിക്ഷകൊടുക്കുകയും ഇല്ല. പട്ടിയെ വിട്ട് കടിപ്പിക്കുകയും ചെയ്യുമെന്നും” ആരോഗ്യമന്ത്രി വിമർശിച്ചു.
അതേസമയം മുമ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത 600 ൽ 580 കാര്യങ്ങളും നടപ്പിലാക്കിലായണ് ഇടതുസർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിചേർത്തു