വടകരയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന കെ കെ രമ പ്രചാരണം

ടി പി ചന്ദ്രശേഖരന്‍റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് റോഡ് ഷോക്കായി കെ കെ രമ വീട്ടില്‍ നിന്ന് ഇറങ്ങിയത്

0

വടകരയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി കെ കെ രമ പ്രചാരണം തുടങ്ങി. റോഡ് ഷോയോടെയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. യുഡിഎഫ് പിന്തുണയോടെയാണ് ആര്‍എംപി നേതാവ് കെ കെ രമ നിയമസഭയിലേക്ക് മത്സരിക്കുന്നത്.

ടി പി ചന്ദ്രശേഖരന്‍റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് റോഡ് ഷോക്കായി കെ കെ രമ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ആര്‍എംപി പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരുമെല്ലാം റോഡ് ഷോയില്‍ പങ്കെടുത്തു.ഇത്തവണ നിയമസഭയിൽ ടി പി ചന്ദ്രശേഖരന്റെ ശബ്ദമുയരുമെന്ന് കെ കെ രമ മീഡിയവണിനോട് പറഞ്ഞു. സിപിഎമ്മിന്റെ ഫാഷിസ്റ്റ് നിലപാടിനെതിരായ പോരാട്ടമായിരിക്കും വടകരയിൽ നടക്കുക. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിനൊപ്പം വോട്ട് തേടുന്ന സിപിഎം, ആർഎംപിയെ യുഡിഎഫ് പിന്തുണക്കുന്നതിൽ എതിർപ്പുയർത്തുന്നത് എന്തിനാണ്? തെരഞ്ഞെടുപ്പില്‍ ചരിത്രപരമായ മുന്നേറ്റം വടകരയിൽ സംഭവിക്കുമെന്നും രമ പറഞ്ഞു.