ടെക്‌സസ്സില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ യുവതിയുടെ ജഡം കണ്ടെടുത്തു.

കഴിഞ്ഞ ജൂണ്‍ 30 ന് ടെക്‌സസ്സ് ഡിവൈനിലായിരുന്ന സംഭവം. ഏഴ് വര്‍ഷം ഒന്നിച്ച് കഴിഞ്ഞ ജോര്‍ജ്ജ് ജറമില്ലൊ എന്ന കാമുകനുമായി വിവാഹ ബന്ധം വേര്‍പെടുത്തിയത് .

0

ഡിവൈന്‍ (ടെക്‌സസ്സ്): ടെക്‌സസ്സില്‍ നിന്നും മൂന്ന് പെണ്‍മക്കളുടെ മുമ്പില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയ മാതാവ് ജെസ്സിക്ക സാഞ്ചറിന്റെ മൃതദേഹം ജൂലായ് 9 ചൊവ്വാഴ്ച കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ 30 ന് ടെക്‌സസ്സ് ഡിവൈനിലായിരുന്ന സംഭവം. ഏഴ് വര്‍ഷം ഒന്നിച്ച് കഴിഞ്ഞ ജോര്‍ജ്ജ് ജറമില്ലൊ എന്ന കാമുകനുമായി വിവാഹ ബന്ധം വേര്‍പെടുത്തിയത് മെമ്മോറിയല്‍ ഡെയിലായിരുന്നു. അതിന് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളായതായി മാതാപിതാക്കള്‍ പറഞ്ഞു. 48 വയസ്സുള്ള കാമുകനേയും ജെസ്സിക്കായുടെ സമീപം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഡിവൈനില്‍ നിന്നും മുപ്പത്തിയഞ്ച് മൈല്‍ ദൂരെയുള്ള സാന്‍ അന്റോണിയായിലേക്ക് ഇവരെ കാറില്‍ ബലമായി കയറ്റിക്കൊണ്ടു പോകുകയായിരുന്നു.

കൊല്ലപ്പെട്ട ജെസിക്ക മുന്‍ കാമുകനെതിരെ പ്രൊട്ടക്ഷന്‍ ഉത്തരവ് സംമ്പാദിച്ചിരുന്നുവെങ്കിലും സംഭവ ദിവസം ജനല്‍ തകര്‍ത്താണ് ഇയ്യാള്‍ അകത്തുകയറിയത്.

തട്ടികൊണ്ടുപോയ ജെസിക്കയെ കണ്ടെത്തുന്നവര്‍ക്ക് മെഡിന കൗണ്ി ക്രൈം സ്‌റ്റേപ്പേഴ്‌സ് റിവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു. മരണം എങ്ങനെ സംഭവിച്ചു എന്നത് വിശദീകരിക്കാന്‍ പോലീസ് വിസമ്മതിച്ചു. ഇരുവരുടേയും മൃതദേഹം ഓട്ടോപ്‌സിക്കായി മാറ്റി.