ഖത്തറിൽ സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവർത്തിക്കും

ഇന്ത്യന്‍ സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് ഈ മാസം അവസാനം വരെ തുടരും

0

ദോഹ. ഖത്തറിലെ വിദ്യാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ സ്കൂളുകളിലേക്ക് എത്താമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മാര്‍ച്ച് ആദ്യവാരമാണ് ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചത്. അന്നു മുതല്‍ ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകള്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ ക്ലാസാണ് നടത്തുന്നത്. കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും വിദ്യാലയങ്ങള്‍ തുറക്കുക.ഖത്തറില്‍ ഇപ്പോള്‍ മധ്യവേനല്‍ അവധിയാണ്. സ്വദേശി സ്കൂളുകള്‍ക്ക് അവധിയാണ്. മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സ്കൂളുകള്‍ക്കും ജൂലൈയില്‍ അവധിയായിരുന്നെങ്കില്‍ ഇത്തവണ വേനല്‍ അവധി ഓഗസ്റ്റില്‍ മാത്രമായി ചുരുക്കിയിരിക്കുകയാണ്. ഇന്ത്യന്‍ സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് ഈ മാസം അവസാനം വരെ തുടരും. ഈ മാസത്തെ അവധി ഡിസംബറില്‍ പകരം നല്‍കും. കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയാവും സ്കൂളുകള്‍ തുറക്കുകയെന്നു മന്ത്രാലയം വ്യക്തമാക്കി. പഠനം തുടങ്ങുന്നത് സെപ്റ്റംബര്‍ ഒന്നു മുതലാണെങ്കിലും ഓഗസ്റ്റ് 19 മുതല്‍ അധ്യാപക, അനധ്യാപക ജീവനക്കാര്‍ സ്കൂളില്‍ എത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.