സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ മരിച്ചു

ജൂൺ 19ന് കുവൈത്തിൽ നിന്നെത്തിയ ഹാരിസിനെ 26നാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

0

തൊടുപുഴ :സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. ഫോര്‍ട്ട് കൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ് (51), തൊടുപുഴ അച്ചന്‍കവല സ്വദേശി ലക്ഷ്മി (79) എന്നിവരാണ് മരിച്ചത്.ജൂൺ 19ന് കുവൈത്തിൽ നിന്നെത്തിയ ഹാരിസിനെ 26നാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രമേഹ രോഗിയായിരുന്നു ഹാരിസ്

ലക്ഷ്മിയുടെ രോഗ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ശനിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 46 ആയി.