“പ്രസിഡന്റ് സ്ഥാനം രാജിവെക്കണം” യു ഡി എഫ് നിർദേശം ,അംഗീകരിക്കില്ലെന്ന ജോസ്

"കെ.എം. മാണിയുടെ കാലത്തുണ്ടാക്കിയ കരാര്‍ തിരുത്തുന്നത് നീതിനിഷേധമാണ്. പഴയ കരാര്‍ തുടരണം. ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പള്ളി ബ്ലോക്കിലും പാലായിലും മുന്‍ധാരണ പ്രകാരം സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തരമൊരു കരാര്‍ ഇല്ല"

0

കോട്ടയത്ത് നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് യുഡിഎഫ് നേതൃത്വം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് കത്ത് നൽകി.മുൻ ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്നാണ് യുഡിഎഫ് നേതൃത്വം അറിയിച്ചിരിക്കുന്നത്. എട്ട് മാസം ജോസ് കെ മാണി വിഭാഗത്തിനും ആറ് മാസം ജോസഫ് വിഭാഗത്തിനുമായാണ് ധാരണ ഉണ്ടാക്കിയിരുന്നത്. ഇത് പാലിക്കാൻ ജോസ് കെ മാണി വിഭാഗം ബാധിസ്ഥരാണ്. ഇരുവിഭാഗങ്ങളുമായി നടത്തിയ ചർച്ചകളിൽ ഉയർന്നുവന്ന മറ്റു നിർദേശങ്ങൾ പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കൺവീനർ അറിയിച്ചു.

അതേസമയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന യു.ഡി.എഫിന്റെ നേതൃത്വത്തിന്റെ അന്ത്യശാസനം തള്ളി കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം. രാജിവെച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പിനില്ലെന്നാണ് ജോസ് കെ. മാണി വ്യക്തമാക്കിയിരിക്കുന്നത്.തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ പി.ജെ. ജോസഫ് മുന്നണിയിൽ കലഹം സൃഷ്ടിക്കുകയാണെന്നും ജോസ് കെ. മാണി ആരോപിച്ചു.

“കെ.എം. മാണിയുടെ കാലത്തുണ്ടാക്കിയ കരാര്‍ തിരുത്തുന്നത് നീതിനിഷേധമാണ്. പഴയ കരാര്‍ തുടരണം. ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പള്ളി ബ്ലോക്കിലും പാലായിലും മുന്‍ധാരണ പ്രകാരം സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തരമൊരു കരാര്‍ ഇല്ല”- ജോസ് കെ. മാണി വ്യക്തമാക്കി

You might also like

-