ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്സിക്കെതിരെ.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും.

0

ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്സിക്കെതിരെ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും. ആദ്യ പാദത്തിൽ ഒഡീഷയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റ ബ്ലാസ്റ്റേഴ്സ് ആ തോൽവിക്ക് പകരം വീട്ടാനായാണ് ഇന്ന് ഇറങ്ങുക. ഈ മത്സരത്തിനു ശേഷം ബ്ലാസ്റ്റേഴ്സ് ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. തുടരെ 6 മത്സരങ്ങൾ വിജയിച്ച് ക്ലബ് റെക്കോർഡ് സ്ഥാപിച്ച ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് പരാജയപ്പെട്ടിരുന്നു.

പോയിൻ്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സും ഒഡീഷയും യഥാക്രമം പോയിൻ്റ് പട്ടികയിൽ അഞ്ച്, ആറ് സ്ഥാനങ്ങളിലാണ്. ഇരു ടീമുകളും 10 മത്സരം വീതം കളിച്ചു. 6 ജയം, 3 തോൽവി, 1 സമനില. പോയിൻ്റ് 19 വീതം. ഗോൾ ശരാശരിയാണ് ബ്ലാസ്റ്റേഴ്സിനെ അഞ്ചാമതും ഒഡീഷയെ ആറാമതും നിർത്തിയിരിക്കുന്നത്. ഇന്ന് വിജയിക്കാനായാൽ വിജയിക്കുന്ന ടീം മൂന്നാമതെത്തും.

You might also like