കാസര്‍കോട് സഹോദരങ്ങള്‍ മരിച്ചത് മിലിയോഡോസിസ് ബാധിച്ച്

വെള്ളത്തില്‍ നിന്നോ ചെളിയില്‍ നിന്നോ ബാക്ടീരിയ വഴി പിടിപെടുന്ന രോഗമാണ് മെലിയോഡോസിസ്.

0

കാസര്‍കോട് സഹോദരങ്ങള്‍ പനിബാധിച്ച് മരിച്ചത് മിലിയോഡോസിസ് എന്ന അസുഖം മൂലമെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തിലാണ് സ്ഥിരീകരണം. വെള്ളത്തില്‍ നിന്നോ ചെളിയില്‍ നിന്നോ ബാക്ടീരിയ വഴി പിടിപെടുന്ന രോഗമാണ് മെലിയോഡോസിസ്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കാസര്‍കോട് ഡി.എം.ഒ പറഞ്ഞു.