അമ്പൂർ കോലപാതകം മുഖ്യപ്രതി അഖില്‍ യുവതിയെ വിവാഹം കഴിച്ചിരുന്നതായി പോലീസ്

ഫെബ്രുവരിയില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മൃതശരീരത്തിന് സമീപത്ത് നിന്നായി യുവതിയുടെ താലിയും പൊലീസ് കണ്ടെത്തി.

0

തിരുവനന്തപുരം :അമ്പൂരിൽ കോൾ സെന്റർ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു കൊലപാതകത്തിലെ മുഖ്യപ്രതി കൊല്ലപ്പെട്ട യുവതിയെ വിവാഹം കഴിച്ചിരുന്നതായി പൊലീസ് കണ്ടെത്തി കൊല്ലപ്പെട്ട യുവതി പ്രതി അഖിലിന്റെ ഭാര്യ ആണെന്നാണ് പൊലീസ് സ്ഥിരീകരണം. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മൃതശരീരത്തിന് സമീപത്ത് നിന്നായി യുവതിയുടെ താലിയും പൊലീസ് കണ്ടെത്തി.

പ്രണയബന്ധത്തിൽ നിന്ന് പിൻമാറാഞ്ഞതാണ് സുഹുത്ത് അഖിലിന്റെ നേതൃത്വത്തിൽ രാഖിയെ കൊല്ലാൻ കാരണമെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇതിൽ വഴിത്തിരിവുണ്ടാക്കുന്ന കണ്ടെത്തലാണ് റിമാൻഡ് റിപ്പോർട്ടിൽ. ഫെബ്രുവരി 15ന് കൊച്ചിയിലെ ക്ഷേത്രത്തിൽ വച്ച് താലി ചാർത്തിയ ഇരുവരും ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞ് വരികയായിരുന്നു. ഇതിനിടെ മറ്റൊരു വിവാഹത്തിന് അഖിൽ ശ്രമിച്ചപ്പോൾ രാഖി തടഞ്ഞതാണ് കൊലയിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നെയ്യാറ്റിൻകരയിൽ നിന്ന് അഖിലിന്റെ കാറിൽ അമ്പൂരിയിലെക്ക് പോയ രാഖിയെ ആദ്യം രാഹുലും പിന്നീട് അഖിലും ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്ന് കുഴിച്ചിട്ടെന്നാണ് കണ്ടെത്തൽ

അതേസമയം കൊല്ലപ്പെട്ട യുവതി കാണാതായ ദിവസം നെയ്യാറ്റിന്‍കരയില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വൈകിട് ആറേമുക്കാലോടെ കെ.എസ്. ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപത്തൂടെ നടക്കുന്നതാണ് ദ്യശ്യങ്ങളാണ് പോലീസിനെ ലഭിച്ചിട്ടുള്ളത് . പ്രതികളായ സൈനികന്‍ അഖിലും സഹോദരന്‍ രാഹുലും ഒളിവിലാണ് . ഇവര്‍ കീഴടങ്ങിയതായി പിതാവ് മണിയന്‍ അവകാശപ്പെട്ടെങ്കിലും പൊലീസ് ഇത് നിരാകരിച്ചു.

ഇരുവര്‍ക്കുമായുള്ള തിരച്ചില്‍ തുടരുകയാണ്. ഇരുവരും ബിജെപിയുടെ സജ്ജീവ പ്രവര്‍ത്തകര്‍ ആണ്. പ്രതി അഖില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചതായി അവകാശപ്പെട്ടെങ്കിലും ഇത് തെറ്റാണെന്ന് സൈന്യം രേഖമൂലം മറുപടിനല്‍കി. ഡല്‍ഹി യൂണിറ്റിലെ സൈനീകനായ അഖില്‍ കഴിഞ്ഞ ജൂണില്‍ അവധിയില്‍പോയ ശേഷം തിരികെ എത്തിയിട്ടില്ലെന്നാണ് സൈന്യം മറുപടി നല്‍കിയിരിക്കുന്നത്. അഖിലിനും രാഹുലിനും വേണ്ടി പ്രത്യേക അന്വേഷണ സംഘം ദില്ലിയില്‍ അടക്കം തിരച്ചില്‍ നടത്തുകയാണ്