കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെഡിയൂരപ്പ സത്യപ്രതി‍ജ്ഞ ചെയ്തു

മന്ത്രിമാരുടെ സത്യപ്രതിജ്‍ഞ വിശ്വാസവോട്ടെടുപ്പിന് ശേഷം നടക്കും. തിങ്കളാഴ്ച യെഡിയൂരപ്പ സഭയില്‍ വിശ്വാസം തേടിയേക്കും

0

ബെംഗളൂരു :മൂന്ന് വിമതരെ സ്പീക്കർ അയോഗ്യരാക്കിയതിന് പിന്നാലെയാണ് സർക്കാരുണ്ടാക്കാനുള്ള ബിജെപിയുടെ തീരുമാനം. വീണ്ടും യെഡിയൂരപ്പ എത്തി. 14 മാസങ്ങൾക്ക് മുൻപ് ഇറങ്ങിപ്പോകേണ്ടി വന്ന അതേ മുഖ്യമന്ത്രി കസേരയിലേക്ക്. എന്നാൽ ഇത്തവണ സുസ്ഥിരമായ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. യെഡിയൂരപ്പ മാത്രമേ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയുള്ളു. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടന്നേക്കും. എന്നാൽ സർക്കാർ രൂപീകരിച്ചാലും സഭയിൽ വിശ്വാസം തെളിയിക്കുകയാണ് ബിജെപിക്ക് ഇനി നിർണായകം