കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട്,പിആര്‍ അരവിന്ദാക്ഷനെയും സി കെ ജില്‍സിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെ ചോദ്യം ചെയ്ത സാഹചര്യത്തില്‍ ആണ് ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നത്. പിആര്‍ അരവിന്ദാക്ഷന്‍ ഇഡിയുടെ ചോദ്യം ചെയ്യലില്‍ ഇതുവരെയും സഹകരിച്ചിട്ടില്ല. ഇത്തവണയും കസ്റ്റഡിയില്‍ പോയാലും ചോദ്യം ചെയ്യലുമായി പിആര്‍ അരവിന്ദാക്ഷന്‍ സഹകരിക്കാന്‍ സാധ്യതയില്ല.

0

മലപ്പുറം| കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ മൂന്നും നാലും പ്രതികളായ പിആര്‍ അരവിന്ദാക്ഷനെയും സി കെ ജില്‍സിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകളുടെ ചുമതലയുള്ള എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് ഇഡിയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്.പിആര്‍ അരവിന്ദാക്ഷനെയും സികെ ജില്‍സിനെയും രണ്ട് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെ ചോദ്യം ചെയ്ത സാഹചര്യത്തില്‍ ആണ് ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നത്. പിആര്‍ അരവിന്ദാക്ഷന്‍ ഇഡിയുടെ ചോദ്യം ചെയ്യലില്‍ ഇതുവരെയും സഹകരിച്ചിട്ടില്ല. ഇത്തവണയും കസ്റ്റഡിയില്‍ പോയാലും ചോദ്യം ചെയ്യലുമായി പിആര്‍ അരവിന്ദാക്ഷന്‍ സഹകരിക്കാന്‍ സാധ്യതയില്ല.

എറണാകുളം സബ് ജയിലില്‍ നിന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് ഇടയ്ക്ക് ഇരുവരെയും മാറ്റിയ സാഹചര്യത്തിലും ഇഡി കസ്റ്റഡി അപേക്ഷ നിര്‍ണ്ണായകമാണ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി രണ്ട് പേരെയും കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്ന് ഇഡി ആദ്യ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച സത്യവാങ്മൂലം ഇഡി എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ നല്‍കിയേക്കും. കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം എതിര്‍ക്കാന്‍ സാധ്യതയില്ല.

You might also like

-