നാല് വിമത എംഎൽഎമാരെ തിരിചെത്തിക്കും കുമാരസ്വാമിയുംകോൺഗ്രസ്സ് ജെ ഡി യു നേതാക്കളും മുംബൈയിലേക്ക്;

നാല് എംഎൽഎമാരെ തിരിച്ചു കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം. കുമാരസ്വാമി സർക്കാരിന്റെ അവസാന ദിവസമായിരിക്കും തിങ്കളാഴ്ചയെന്ന് ബി എസ് യെദിയൂരപ്പ പറഞ്ഞു.

0

ബെംഗളൂരു: കർണ്ണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. വിമത എംഎൽഎമാരുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും കോൺഗ്രസ് നേതാക്കളും മുംബൈയിലേക്ക് പോകും. നാല് എംഎൽഎമാരെ തിരിച്ചു കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം. കുമാരസ്വാമി സർക്കാരിന്റെ അവസാന ദിവസമായിരിക്കും തിങ്കളാഴ്ചയെന്ന് ബി എസ് യെദിയൂരപ്പ പറഞ്ഞു.

വിധാൻ സൗധയിലെ വാഗ്വാദങ്ങൾക്ക് രണ്ടുദിവസത്തെ സാവകാശം. ക്ലൈമാക്സിന് മുമ്പുള്ള രാഷ്ട്രീയ നീക്കങ്ങളിലാണ് കർണ്ണാടക. രാമലിംഗ റെഡ്ഡിയെ കൂടെക്കൂട്ടി വിമതരിൽ നാലു പേരെ തിരിച്ചുകൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് ഭരണപക്ഷം. കുമാരസ്വാമിയുടെ നേതൃത്വത്തിൽ നേരിട്ട് മുംബൈയിലെത്തി ചർച്ച നടത്താനാണ് തീരുമാനം. ആനന്ദ് സിംഗ്, റോഷൻ ബെയ്ഗ്, ശ്രീമന്ത് പാട്ടീൽ, എംടിബി നാഗരാജ് എന്നിവരിലാണ് കോൺഗ്രസ്സിന്റെ പ്രതീക്ഷ. സ്പീക്കർ മാറ്റി നിർത്തിയാൽ ഇന്നലെ സഭയിൽ എത്തിയത് 204 പേരായിരുന്നു. ഇതിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 102 പേരുടെ പിന്തുണ. 98 അംഗങ്ങളു പിന്തണയാണ് നിലവിൽ ഭരണപക്ഷത്തിനുള്ളത്. നാല് അംഗങ്ങൾ കൂടി മറുകണ്ടം ചാടിയാൽ ഭൂരിപക്ഷം തെളിയിക്കാനാകുമെന്നാണ് കോൺഗ്രസ്- ജനതാദൾ സഖ്യത്തിന്റെ പ്രതീക്ഷ. എന്നാൽ വിമതരുമായി കൂടിക്കാഴ്ച നടത്താൻ ബിജെപിയും പൊലീസും അനുവദിക്കില്ലെന്ന് സൂചന. ശ്രീമന്ത് പാട്ടീലിനെ കാണാൻ ആശുപത്രിയിലെത്തിയ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയെ ബന്ധുക്കളും ആശുപത്രി അധികൃതരും തടഞ്ഞിരുന്നു.

കുമാരസ്വാമിയുടേയും കോൺഗ്രസ്സിന്റെയും നീക്കങ്ങൾ ഫലം കാണില്ലെന്നാണ് ബിജെപി നിലപാട്. കുമാരസ്വാമി സർക്കാരിന്റെ അവസാന ദിനമാകും തിങ്കളാഴ്ചയെന്നും ന്യൂനപക്ഷ സർക്കാരിനെ അധികാരത്തിൽ തുടരാൻ അനുവദിക്കില്ലെന്നും യെദിയൂരപ്പ പറഞ്ഞു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് സർക്കാരിന്റെ ആലോചന.. കുമാരസ്വാമിയും കോണ്‍ഗ്രസും നൽകിയ ഹർജികള്‍ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും.

You might also like

-