വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളും കരയില്‍ തിരിച്ചെത്തി.

ഉൾക്കടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.

0

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളും കരയില്‍ തിരിച്ചെത്തി. ഉൾക്കടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ക്ഷീണിതരായ നാല് പേരെയും ആശുപത്രിയിലേക്ക് മാറ്റി. എൻജിൻ തകരാർ മൂലം ഉൾക്കടലിൽ പെട്ട് പോയതാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ബുധനാഴ്ച വൈകിട്ട് മുതലാണ് ഇവരെ കാണാതായത്.

ബുധനാഴ്ച വൈകിട്ട് വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട ബോട്ടിലുണ്ടായിരുന്ന പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസൻ, പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി എന്നിവരെയാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയോടെയാണ് ഇവർ തിരിച്ചെത്തേണ്ടിയിരുന്നത്. മറൈൻ എൻഫോഴ്സ്മെന്റും തീരസംരക്ഷണ സേനയും നടത്തിയ തിരച്ചിലിനൊടുവിലാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്.

You might also like

-