കരമന ദുരൂഹ മരണം: സ്വത്തില്‍ അവകാശം ഉന്നയിച്ചവരെ ചോദ്യം ചെയ്യും, കുടംബസ്വത്തു കണ്ടെത്താൻ  റവന്യൂ രേഖകൾ  പരിശോധിക്കും

കൂടത്തില്‍ തറവാടിന്റെ സ്വത്തു വകകൾ  കണ്ടെത്താൻ  റവന്യൂ രേഖകൾ പരിശോധിക്കാൻ  സർക്കാർ  റവന്യൂ വകുപ്പിന് നിർദ്ദേശം നൽകി , കരമനയിലും പരിസ്സരങ്ങളിലും  കുടംബത്തിന്റെ  സ്വത്തു വകകൾ എത്രമാത്രം ഉണ്ടെന്നു  അത്  ആർക്കൊക്കെ കൈമാറി എന്നറിയുന്നതിനുമാണ്   സ്വത്തുക്കൾ സമ്പാദിച്ച കണക്കെടുപ്പ് നടത്താൻ  പോലീസ്  റവന്യൂ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത് 

0

തിരുവനന്തപുരം: കരമനയിലെ കൂടത്തില്‍ തറവാട്ടിലെ ദുരൂഹ മരണങ്ങളില്‍ ആദ്യ അന്വേഷണം ജയപ്രകാശിന്റെ മരണവുമായി ബന്ധപ്പെട്ടെന്ന് അന്വേഷണ സംഘം.കൂടത്തില്‍ തറവാടിന്റെ സ്വത്തു വകകൾ  കണ്ടെത്താൻ  റവന്യൂ രേഖകൾ പരിശോധിക്കാൻ  സർക്കാർ  റവന്യൂ വകുപ്പിന് നിർദ്ദേശം നൽകി , കരമനയിലും പരിസ്സരങ്ങളിലും  കുടംബത്തിന്റെ  സ്വത്തു വകകൾ എത്രമാത്രം ഉണ്ടെന്നു  അത്  ആർക്കൊക്കെ കൈമാറി എന്നറിയുന്നതിനുമാണ്   സ്വത്തുക്കൾ സമ്പാദിച്ച കണക്കെടുപ്പ് നടത്താൻ  പോലീസ്  റവന്യൂ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്

2012 ലാണ് കൂടത്തില്‍ തറവാട് സ്വത്തിന്റെ അവകാശിയായ ജയപ്രകാശിന്റെ മരണം. ഗോപിനാഥന്‍ നായരുടെ ഭാര്യ സുമുഖിയമ്മ 2008-ല്‍ മരണമടഞ്ഞതോടെയാണ് പാരമ്പര്യ സ്വത്ത് മകന്‍ ജയപ്രകാശിലെത്തിയത്. തുടര്‍ന്ന് ജയപ്രകാശ് മരിച്ചതോടെ സ്വത്തിന്ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്റെ മകന്‍ ജയമാധവന്‍ നായര്‍ അവകാശിയായി.

അന്വേഷണം സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ക്രൈം ഡി.സി.പിയുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്നാണ് വിവരം. കുടുംബത്തില്‍ നടന്ന ഭൂമി കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട റവന്യൂ, കോടതി രേഖകളും പൊലീസ് ഉടന്‍ ശേഖരിക്കും. കൂടത്തില്‍ തറവാടിന് മുഴുവന്‍ ഭൂസ്വത്തുകളെ കുറിച്ചും ആര്‍ക്കൊക്കെ ഭൂമി കൈമാറിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി സംഘം അന്വേഷിക്കും. ജയമാധവന്‍ മരിച്ചതിനു ശേഷം ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് കോടതിയില്‍ എത്തിയവരെ കുറിച്ചും പ്രാഥമിക ഘട്ടത്തില്‍ അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം ജയപ്രകാശിന്റെയും ജയമാധവന്‍ നായരുടെയും മരണങ്ങളെ കുറിച്ചുള്ള അന്വേഷണം സംഘത്തിന് വെല്ലുവിളിയായിരിക്കും. ഇരുവരുടെയും മരണം കൊലപാതകമാണോ എന്ന് വ്യക്തമാകാന്‍ ശാസ്ത്രീയ പരിശോധനാഫലം ആവശ്യമാണ്. മൃതദേഹങ്ങള്‍ സംസ്‌കരിച്ചതിനാല്‍ ശാസ്ത്രീയ തെളിവു ശേഖരണം നടക്കില്ല. ഇരുവരുടെയും സംസ്‌കാരം നടത്തിയത് സ്വത്ത് തട്ടിയെടുത്തെന്ന് ആരോപണം നേരിടുന്ന കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരാണ്. പരമാവധി മൊഴികളും സാഹചര്യ തെളിവുകളും ആദ്യഘട്ടത്തില്‍ ശേഖരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി

You might also like

-