ഇടുക്കി രാജാക്കാട്ടിൽ പത്തുകിലോ കഞ്ചാവുമായി അന്തർസംസ്ഥാന മയക്കുമരുന്നുകടത്തു സംഘത്തിന്റെ പ്രധാനി പിടിയിൽ

തമിഴ്നാട്ടില്‍ നിന്നും ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തികൊണ്ട് വരുന്നതിനിടയില്‍ രാജാക്കാട് അമ്പലകവലയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.തൊടുപുഴ തൊമ്മന്‍കുത്ത് സ്വദേശി ലിബിന്‍ പിടിയിലായത് . ഒരാഴ്ചക്കുള്ളില്‍ രാജാക്കാട്ടില്‍ പിടികൂടുന്ന രണ്ടാമത്തെ കഞ്ചാവ് വേട്ടയാണിത് . കഴിഞ്ഞ ഇരുപത്തിയെട്ടിന് രണ്ട് കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിലായിരുന്നു.

0

മൂന്നാർ :ഇടുക്കി രാജാക്കാട്ടില്‍ വന്‍ ക‍ഞ്ചാവ് വേട്ട. പത്തുകിലോ കഞ്ചാവുമായി തൊടുപുഴ സ്വദേശി വാക്കളത്തില്‍ ലിബിനെ രാജാക്കാട് പൊലീസ് പിടികൂടി. തമിഴ്നാട്ടില്‍ നിന്നും ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തികൊണ്ട് വരുന്നതിനിടയില്‍ രാജാക്കാട് അമ്പലകവലയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.തൊടുപുഴ തൊമ്മന്‍കുത്ത് സ്വദേശി ലിബിന്‍ പിടിയിലായത് . ഒരാഴ്ചക്കുള്ളില്‍ രാജാക്കാട്ടില്‍ പിടികൂടുന്ന രണ്ടാമത്തെ കഞ്ചാവ് വേട്ടയാണിത് . കഴിഞ്ഞ ഇരുപത്തിയെട്ടിന് രണ്ട് കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിലായിരുന്നു.

തമിഴ്നാട്ടിലെ തേനി കമ്പം മധുര തുടങ്ങിയ സ്ഥലങ്ങൾ ട്രെയിൻ മാർഗ്ഗം കൊണ്ടുവരുന്ന കഞ്ചാവ് നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ കടത്തി വന്‍ തോതില്‍ കേരളത്തിലേയ്ക്ക് കഞ്ചാവ് എത്തിയ്ക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് ഇടുക്കി എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം രാജാക്കാട് പൊലീസിന്‍റേയും ആന്‍റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിന്‍രേയും നേതൃത്വത്തില്‍ പരിശോധനയും കര്‍ശനമാക്കിയിരുന്നു. രാജാക്കാട്ടില്‍ കഞ്ചാവ് ഇതരസംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ എത്തിച്ച് മറ്റ് ജില്ലകളിലേയ്ക്ക് കഞ്ചാവ് കയറ്റി അയക്കുന്ന വന്‍ സംഘം
രാജാക്കാട് നെടുങ്കണ്ടം തോപ്രാംകുടി മുരിക്കാശ്ശേരി അടിമാലി വെള്ളത്തൂവൽ തുടങ്ങിയ സ്ഥലങ്ങളിൽ പോലീസും എക്‌സൈസും ജാഗരൂകരാനാണ് മയക്കുമരുന്ന് കടത്തു തടയാൻ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഓട്ടോയുടെ പുറകില്‍ ബാഗില്‍ ഒളുപ്പിച്ച് കടത്തികൊണ്ട് വന്ന കഞ്ചാവുമായി തൊടുപുഴ തൊമ്മന്‍കുത്ത് സ്വദേശി ലിബിന്‍ പിടിയിലാകുന്നത്.
റെയിഡിന് നേതൃത്തം കൊടുത്ത രാജാക്കാട് സബ് .ഇന്‍സ്പെക്ടര്‍ ഹണിപറഞ്ഞു
കഞ്ചാവ് ഇവിടേയ്ക്ക് എത്തിച്ച് നല്‍കിയതാരാണെന്നും മാഫിയാ സംഘത്തിന്‍റെ പിന്നില്‍ ആരെല്ലാമെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. രാജാക്കാട് ഐ പി ഹണി, എസ് ഐ പി ഡി അനൂപ്മോന്‍, ആആന്‍റി നാര്‍ക്കോട്ടില്‍ സ്പെഷ്യല്‍ സ്ക്വാഡ് ഉദ്യോഗസ്ഥരായ മഹേഷ്, സി വി ഉലഹന്നാന്‍, രമേശന്‍സ, സജയ് പി മങ്ങാട്ട്, സന്തോഷ്, അനീഷ്, ജോഷി, ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

You might also like

-