കള്ളുഷാപ്പില്‍ റെക്കോഡ് വില്‍പന

സര്‍ക്കാര്‍ അനുമതിയോടെ 50 ദിവസത്തെ ലോക് ഡൗണിന് ശേഷം കള്ളുഷാപ്പ് തുറന്നെങ്കിലും ഒട്ടുമിക്ക ഷാപ്പുകളിലും അര മണിക്കൂറിനുള്ളില്‍ കള്ള് വിറ്റ് തീര്‍ന്നു.

0

പാലക്കാട് : ലോക് ഡൗണിൽ കള്ളുഷാപ്പില്‍ റെക്കോഡ് വില്‍പന.വില്പന ആരംഭിച്ച് അര മണിക്കൂറിനുള്ളില്‍ എല്ലാം ഷാപ്പുകളിലും ജാറുകള്‍ കാലിയായി. 546 ഷാപ്പുകളുള്ള എറണാകുളം ജില്ലയില്‍ തുറന്നത് 30 ഷാപ്പുകള്‍ മാത്രമാണ്.സര്‍ക്കാര്‍ അനുമതിയോടെ 50 ദിവസത്തെ ലോക് ഡൗണിന് ശേഷം കള്ളുഷാപ്പ് തുറന്നെങ്കിലും ഒട്ടുമിക്ക ഷാപ്പുകളിലും അര മണിക്കൂറിനുള്ളില്‍ കള്ള് വിറ്റ് തീര്‍ന്നു. ഷാപ്പില്‍ വില്പന തുടങ്ങിയ 9 മണി മുതല്‍ ആളുകളുടെ നീണ്ട നിരയായിരുന്നു. എന്നാല്‍ കളളിന്റെ ലഭ്യത കുറവ് മൂലം അര മണിക്കൂറിനുള്ളില്‍ കള്ള് തീര്‍ന്നതിനാല്‍. ക്യൂ നിന്നവരില്‍ പലരും നിരാശരായി മടങ്ങി.

എറണാകുളം ജില്ലയിലെ 546 ഷാപ്പുകളില്‍ 30 എണ്ണം മാത്രമാണ് തുറന്നത്. വരാപ്പുഴ ,പറവുര്‍, പിറവം, മേഖലകളില്‍ നിന്നാണ് കള്ള് ലഭിച്ചത്. 55 ലിറ്റര്‍ കള്ളാണ് തുറന്ന ഓരോ ഷാപ്പിലും ലഭിച്ചതെന്നും ഉടമ പറയുന്നു. അതേ സമയം ഷാപ്പ് തുറന്നതിന്റെ ആശ്വാസത്തിലാണ് ഒരു വിഭാഗം ആളുകള്‍ നാളെ മുതല്‍ കൂടുതല്‍ കള്ള് ലഭിക്കുമെന്നാണ് ഷാപ്പ് ഉടമകളുടെയും പ്രതീക്ഷ.

You might also like

-